യു.എസിൽ മലയാളി ജഡ്ജിയായി; പിന്നീട് ശിക്ഷ ഏറ്റുവാങ്ങി കെ.പി. ജോർജ് ജയിലിലേക്ക്

Wait 5 sec.

ഫോർട്ട് ബെൻഡ് കൗണ്ടി മുൻ ചീഫ് ജഡ്ജിയായ കെ.പി. ജോർജിന് ശിക്ഷ വിധിച്ച് ടെക്സസ് കോടതി. കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക ക്രമക്കേട് എന്നീ കേസുകളിൽ പ്രതിയാണയെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് കോടതി ശിക്ഷ വിധിച്ചത്. കൗണ്ടി ജയിലിൽ 180 ദിവസത്തെ തടവുശിക്ഷയാണ് കെ.പി. ജോർജിന് ലഭിച്ചത് . കൂടാതെ 5 വർഷത്തെ പ്രൊബേഷൻ കാലാവധിയും 5,000 ഡോളർ പിഴയായി ചുമത്തിട്ടുണ്ട്. ശിക്ഷയ്ക്ക് പകരം കമ്മ്യൂണിറ്റി മേൽനോട്ടം മാത്രം മതിയെന്ന പ്രതിഭാഗത്തി​ന്റെ വാദങ്ങളെ കോടതി അംഗീകരിച്ചില്ല.തെരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടിൽ നിന്ന് സ്വന്തം ആവശ്യങ്ങൾക്കായി പണം ദുരുപയോഗം ചെയ്തു എന്നതാണ് ഇദ്ദേഹത്തിനെതിരെയുള്ള പ്രധാന കുറ്റം. ക്യാംപെയ്ൻ അക്കൗണ്ടിൽ നിന്നും 2019ൽ 46,500ലധികം ഡോളർ സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയതിന് ശേഷം , ആ തുക ഉപയോഗിച്ച് കെ.പി. ജോർജ് വ്യക്തിപരമായ ആവശ്യങ്ങൾ നടത്തിയതായ പ്രോസിക്യൂഷൻ തെളിവുകൾ കോടതിയിൽ ഹാജരാക്കി. കൗണ്ടിയുടെ ഉന്നതിയിൽ എത്തുന്ന ആദ്യ മലയാളിയായി ജഡ്ജിയായിരുന്നു കെ.പി. ജോർജ്. കേസിന് പിന്നാലെ 2026 മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടു.ALSO READ :അമേരിക്കൻ സാമ്രാജ്യത്വം മുട്ടുമടക്കി; 108–ാം ദിവസം ഇറാൻ-യുഎസ് സമാധാന കരാർകേസിൽ കുറ്റക്കാനാമണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്യുകയും ഡാനിയൽ വോങ്ങിനെ പുതിയ ജഡ്മിയായി നിയനമിക്കുകയും ചെയ്യതും.2022 ലെ തെരഞ്ഞെടുപ്പിൽ വംശീയ അധിക്ഷേപത്തി​ന്റെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങുകയും സഹതാപതരം​ഗം സ്യഷ്ടിക്കാൻ ശ്രമിച്ചു എന്ന മറ്റൊരു കേസും നിലവിലുണ്ട്. ഈ കേസിന്റെ വിചാരണ വരും മാസങ്ങളിൽ നടക്കാനിരിക്കുകയാണ്.The post യു.എസിൽ മലയാളി ജഡ്ജിയായി; പിന്നീട് ശിക്ഷ ഏറ്റുവാങ്ങി കെ.പി. ജോർജ് ജയിലിലേക്ക് appeared first on Kairali News | Kairali News Live.