കൊച്ചി| കോണ്‍ക്രീറ്റ് വാട്ടര്‍ ടാങ്കില്‍ വീണ് സിനിമസീരിയല്‍ താരം വിനോദ് കോവൂരിന് പരുക്ക്. കൊച്ചിയിലെ ഫ്‌ലാറ്റിന്റെ താഴത്തെ നിലയിലെ കോണ്‍ക്രീറ്റ് വാട്ടര്‍ ടാങ്കിലേക്ക് വീണാണ് പരുക്കേറ്റത്. ടാങ്കിന് മുകളിലെ ഇരുമ്പ് മൂടി കൃത്യമായി അടയ്ക്കാതിരുന്നതാണ് വീഴ്ചക്ക് കാരണമായത്. വീഴ്ച്ചയില്‍ വാരിയെല്ലിന് ക്ഷതമേറ്റു. സമൂഹമാധ്യമത്തിലിട്ട കുറിപ്പിലൂടെയാണ് വിനോദ് അപകടവിവരം പങ്കുവച്ചത്.‘‘വലിയ ഒരു ദുരന്തത്തിൽ നിന്നും ഇന്നലെ രാത്രി തലനാരിഴക്ക് രക്ഷപ്പെട്ടു. ‘മറിമായം’ ഷൂട്ട് കഴിഞ്ഞ് ഫ്ലാറ്റിൽ എത്തിയത് 10.30 ന് വേസ്റ്റ് കളയാനായി താഴത്തെ കാർ പാർക്കിങ് ഏരിയയിലേക്ക് പപ്പി സിയയുമായ് ഇറങ്ങിയതാ. വേസ്റ്റ് കളഞ്ഞ ബക്കറ്റ് പൈപ്പിൽ കഴുകാനായ് നടന്നപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ കോൺഗ്രീറ്റ് വാട്ടർ ടാങ്കിലേക്ക് വീഴുന്നത്. സാധാരണ ടാങ്കിന്റെ മുകളിലൂടെ നടക്കാറുള്ളതാ. പക്ഷേ ഇന്നലെ ടാങ്കിന്റെ ഇരുമ്പിന്റെ അടപ്പ് ശരിയായ് അടക്കാത്തത് കൊണ്ടാവാം മൂടി തുറന്ന് ഞാൻ താഴോട്ട് വീണത്. വീഴ്ച്ചയിൽ ടാങ്കിന്റെ വായു വട്ടത്തിന്റെ അരികിൽ പിടിക്കാൻ സാധിച്ചത് കൊണ്ട് ഞാൻ ആഴമുള്ള ടാങ്കിലേക്ക് തൂങ്ങിക്കിടന്നു.വിനോദിന്റെ ഫേസ്ബുക്ക് കുറിപ്പ്“വീഴ്ച്ചയിൽ എന്റെ ശരീരം എവിടെയോ നന്നായ് അടിച്ചതിന്റെ വേദന നന്നായ് അനുഭപ്പെട്ടു. ടാങ്കിൽ നിന്നും പൊങ്ങി രക്ഷപ്പെടാൻ രണ്ട് തവണ ശ്രമിച്ചു പരാജയപ്പെട്ടു. ഉറക്കെ ശബ്ദം ഉണ്ടാക്കി ആരും കേട്ടില്ല. പപ്പി സിയ മോൾ ടാങ്കിന് ചുറ്റും പരിഭ്രാന്തിയോടെ ഓടി നടന്നു. പിന്നീട് നടത്തിയ ശ്രമത്തിൽ ഞാൻ പുറത്തേക്ക് എത്തി. എഴുന്നേറ്റ് നടക്കാൻ തുടങ്ങിയപ്പോൾ ഇടുപ്പിന്റെ മുകളിലായ് വല്ലാത്ത വേദന അനുഭവപ്പെട്ടു. ശ്വാസം എടുക്കുമ്പോൾ വാരിയുടെ ഭാഗത്ത് നല്ല വേദന തോന്നി ഉറക്കെ ദേവൂനെ വിളിച്ചു.അവൾ വന്നു, സെക്യൂരിറ്റി വന്നു, ഫ്ലാറ്റിലെ രാജേഷട്ടനും വന്നു. ഉടനെ തൊട്ടടുത്തുള്ള നോർത്തിലെ സ്പെഷാലിറ്റി ഹോസ്പ്പിറ്റലിൽ എത്തിച്ചു. വേദന കൊണ്ട് എനിക്ക് ഒന്നും പറയാൻ സാധിച്ചില്ല. ഒരു ഇൻഞ്ചെക്ഷൻ തന്ന ശേഷം എക്സറേ എടുത്തു. എവിടേയും പൊട്ടൽ ഇല്ല എന്ന് ഡോക്ടർ പറഞ്ഞു. അടിയേറ്റത് വാരിയെല്ലിനായിരുന്നു. വാരിയെല്ലിൽ നല്ല ചതവുണ്ട് അതു കൊണ്ടാണ് ഇത്രയും വേദന എന്നും ഡോക്ടർ പറഞ്ഞു. മരുന്ന് തന്നു വിശ്രമം എടുക്കാൻ പറഞ്ഞു.48 മണിക്കൂർ കഴിഞ്ഞിട്ടും വേദന നിൽക്കുന്നില്ലെങ്കിൽ സി.ടി സ്കാൻ ചെയ്യാന്നും പറഞ്ഞ് 2 മണിയോടെ ഹോസ്പ്പിറ്റലിൽ നിന്നിറങ്ങി. അപ്പൊഴേക്കും ആത്മ മിത്രം അമലും അളിയൻ സന്ദീപും സഹായത്തിനെത്തി.തിരിച്ച് വീട്ടിൽ വന്ന ശേഷം അവർ ഞാൻ വീണ ടാങ്ക് പോയ് കണ്ടു. സത്യത്തിൽ ടാങ്കിൽ നിറയെ വെളളമുണ്ടായിരുന്നെങ്കിലും പിടിത്തം കിട്ടാതെ താഴെ വീണിരുന്നെങ്കിലും എനിക്ക് വലിയ അപായം സംഭവിക്കുമായിരുന്നു. ഹോസ്പ്പിറ്റലിൽ നിന്ന് ഡോക്ടറും പറഞ്ഞു, നട്ടെല്ലിനോ തലയ്ക്കോ പരിക്ക് ഏല്ക്കാതിരുന്നത് ഭാഗ്യമായെന്ന്.ഭാഗ്യം ആയുസ്സ് നീട്ടി കിട്ടി. വാരിയെല്ലിന് പരുക്കേറ്റാൽ ശ്വാസകോശത്തെ അത് ബാധിക്കും. അതുകൊണ്ടാണ് ദീർഘശ്വാസം എടുക്കുമ്പോൾ പോലും വേദന അനുഭവപ്പെടുന്നത്.ഇപ്പോൾ ഫ്ലാറ്റിൽ വേദനയോടെ വിശ്രമത്തിലാണ്. ‘മറിമായം’ ഷൂട്ട് തുടങ്ങിയതേയുള്ളു വീഴ്ച്ചയും പരുക്കും കാരണം ബാക്കി എപ്പിസോഡുകളുടെ ഭാഗമാക്കാൻ പറ്റില്ല എന്ന വിഷമം. 48 മണിക്കൂർ ആവാൻ കാത്തിരിക്ക്കുന്നു വേദനയും പ്രയാസങ്ങൾ മാറി കിട്ടുമായിരിക്കും. പ്രിയപ്പെട്ടവരുടെ പ്രാർഥന ഉണ്ടാവണേ.’’Malayalam actor Vinod Kovoor sustained injuries after falling into a concrete water tank at his apartment complex in Kochi. The accident occurred because the iron lid of the tank was not properly closed. He suffered injuries to his ribs and shared the news via his social media handle.