കേരളത്തിലെ പൊതുജനാരോഗ്യരംഗം വലിയ വെല്ലുവിളിയിൽ; ഡോക്ടർമാരുടെ നിയമനം രാഷ്ട്രീയ താൽപര്യങ്ങൾക്കായി തടസ്സപ്പെടുത്തുന്നു; പിണറായി വിജയൻ

Wait 5 sec.

കേരളത്തിലെ പൊതുജനാരോഗ്യ രംഗം വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്ന് പിണറായി വിജയൻ. സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുകയാണെന്നും, പ്രതിദിനം രോഗബാധിതരുടെ എണ്ണവും മരണനിരക്കും വർദ്ധിച്ചുവരുന്നത് അതീവ ഗൗരവകരമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.രോഗപ്രതിരോധ നടപടികളിലെ ഏകോപനമില്ലായ്മയും ജാഗ്രതക്കുറവുമാണ് നിലവിലെ സ്ഥിതി ഇത്രത്തോളം വഷളാക്കിയത്. രോഗികളുടെ ജീവൻ രക്ഷിക്കുന്നതിനാവശ്യമായ മരുന്നുകൾ എത്തിക്കുന്നതിൽ പോലും വലിയ ബുദ്ധിമുട്ടാണ് സംസ്ഥാനം നേരിടുന്നത്. ഇതിനുപുറമെ, ആശുപത്രികളിൽ ഡോക്ടർമാരുടെ കുറവ് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നു.ALSO READ: കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികൾ തകർക്കാൻ ശ്രമം; സ്ത്രീ സുരക്ഷ, കണക്ട് ടു വർക്ക് പദ്ധതികൾ മുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ്പി.എസ്.സി പട്ടികയിൽ നിന്ന് അഡ്വൈസ് ചെയ്യപ്പെട്ട നാനൂറോളം ഡോക്ടർമാരുടെ നിയമനം തടസ്സപ്പെട്ടത് ഗൗരവമായി കാണണം. ഭരണാനുകൂല പാർട്ടികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തിയുമാണ് ഡോക്ടർമാരുടെ പോസ്റ്റിംഗ് നീട്ടിക്കൊണ്ടുപോകുന്നത്. ഇത്തരം നടപടികൾ ജനങ്ങളോട് കാണിക്കുന്ന വലിയ ക്രൂരതയാണെന്ന് അദ്ദേഹം വിമർശിച്ചു. ഡോക്ടർമാരുടെ പോസ്റ്റിംഗിന് ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.The post കേരളത്തിലെ പൊതുജനാരോഗ്യരംഗം വലിയ വെല്ലുവിളിയിൽ; ഡോക്ടർമാരുടെ നിയമനം രാഷ്ട്രീയ താൽപര്യങ്ങൾക്കായി തടസ്സപ്പെടുത്തുന്നു; പിണറായി വിജയൻ appeared first on Kairali News | Kairali News Live.