നെയ്മറില്ലാതെ കളത്തിലിറങ്ങാൻ കാനറികൾ; സുൽത്താന്റെ തിരിച്ചുവരവ് എന്ന് ?

Wait 5 sec.

ലോകകപ്പിലെ തങ്ങളുടെ രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ ഹെയ്തിക്കെതിരെ കളിക്കാനൊരുങ്ങുന്ന ബ്രസീൽ ടീമിൽ സൂപ്പർതാരം നെയ്മർ ജൂനിയർ ഉണ്ടാകില്ല. വലതു കാലിന് പരുക്കേറ്റ 34-കാരനായ സൂപ്പർതാരം ഇന്ന് പന്ത് തട്ടുകയില്ലെന്ന് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ സ്ഥിരീകരിച്ചു.ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം നെയ്മർ പരിശീലിക്കാൻ ഇറങ്ങിയത് ബ്രസീലിയൻ ആരാധകരിൽ ഏറെ പ്രതീക്ഷ ഉണർത്തിയിരുന്നു. മൊറോക്കോയോടു ള്ള ആദ്യ മത്സരത്തിൽ കാനറികൾ സമനില വഴങ്ങിയതോടെ നെയ്മർ അടുത്ത മത്സരത്തിനിറങ്ങുമെന്ന് ഒരു വിഭാഗം ആരാധകരെങ്കിലും പ്രതീക്ഷിച്ചിരുന്നു.Also Read: യുഡിഎഫ് സർക്കാരിൻ്റേത് പാവപ്പെട്ട ജനവിഭാഗങ്ങളെ പാടേ വഞ്ചിക്കുന്ന ബജറ്റ് : കെ എസ് കെ ടി യുഎന്നാൽ മത്സരം നടക്കുന്ന ഫിലാഡല്ഫിയയിലേക്ക് പോകാതെ നെയ്മർ ന്യൂ ജേഴ്‌സിയിലുള്ള ടീമിന്റെ പരിശീലക ക്യാമ്പിൽ തന്നെ തുടരുകയാണ്. പൂർണ്ണമായും ഫിറ്റ്നസ് വീണ്ടെടുത്ത ശേഷ നോക്ക് –ഔട്ട് ഘട്ടത്തിൽ മാത്രം താരത്തെ കളത്തിലിറക്കുക എന്നതാണ് ബ്രസീൽ മാനേജ്മെന്റിന്റെ തീരുമാനം എന്നാണ് റിപ്പോർട്ട്.Brazil to play against Haiti without Neymar; when Will the Sultan return?The post നെയ്മറില്ലാതെ കളത്തിലിറങ്ങാൻ കാനറികൾ; സുൽത്താന്റെ തിരിച്ചുവരവ് എന്ന് ? appeared first on Kairali News | Kairali News Live.