ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സി–യിലെ സ്കോട്ലൻഡും മൊറോക്കോയും തമ്മിലുള്ള പോരാട്ടത്തിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ ആധിപത്യം ഉറപ്പിച്ച് മൊറോക്കോ.ബോസ്റ്റണിൽ ആയിരങ്ങളെ സാക്ഷിയാക്കി നടന്ന മത്സരത്തിൽ, ടൂർണമെന്റിലെ ഏറ്റവും വേഗമേറിയ ഗോളിന്റെ പിൻബലത്തിൽ അവർ ഏകപക്ഷീയമായ ഒരു ഗോളിന്റെ ലീഡ് നിലനിർത്തി ഇരിക്കുകയാണ്.കളിയുടെ തുടക്കത്തിൽ സ്കോട്ടിഷ് താരങ്ങൾ നിലയുറപ്പിക്കുന്നതിനു മുൻപ് തന്നെ കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ മൊറോക്കോ ആദ്യ വെടി പൊട്ടിച്ചു. സൂപ്പർതാരം ബ്രാഹിം ഡിയാസ് തൊടുത്ത പാസ് ക്ലിയർ ചെയ്യാൻ മുൻപോട്ട് കുതിച്ച സ്കോട്ടിഷ് പ്രതിരോധ താരങ്ങളുടെ കണക്കു കൂട്ടലുകൾ പിഴച്ചു. പന്ത് നേരെ എത്തിയത് ഇസ്മാഈൽ സൈബറിയുടെ കാലുകളിൽ. താരം തൊടുത്ത ഷോട്ട് സ്കോട്ടിഷ് ഗോൾ വല ചലിപ്പിക്കുമ്പോൾ കാളി തുടങ്ങിയിട്ട് 70 സെക്കൻഡുകൾ മാത്രമാണ് ആയിട്ടുണ്ടായിരുന്നത്.Also Read:ഫിഫ ലോകകപ്പ് 2026: ഓസ്ട്രേലിയയെ രണ്ട് ഗോളിന് പരാജയപ്പെടുത്തി അമേരിക്കതുടർന്ന് ആദ്യ പകുതിയിൽ ഉടനീളം ലീഡ് ഉയർത്തതാണ് ഉള്ള ശ്രമങ്ങളാണ് മൊറോക്കോ നടത്തിക്കൊണ്ടിരുന്നത്. എന്നാൽ ഈ നീക്കങ്ങൾ സ്കോട്ടിഷ് പ്രതിരോധത്തിന്റെ മികവ് കൊണ്ടും ഫിനിഷിങ്ങിലെ പാളിച്ച കൊണ്ടും ഗോൾ വലയിൽ അവസാനിച്ചില്ല.നേരത്തെ ആദ്യ മത്സരത്തിൽ ബ്രസീലിനെ സമനിലയിൽ തളച്ച മൊറോക്കോ 4-2-3-1 ഫോർമേഷനിലും ആദ്യ മത്സരത്തിൽ ഹെയ്തിയെ തകർത്ത സ്കോട്ലൻഡ് 3-5-2 ഫോർമേഷനിലും ആണ് കളത്തിൽ ഇറങ്ങിയത്.The post ഫിഫ ലോകകപ്പ് 2026: ആദ്യ വെടി പൊട്ടിച്ച് മൊറോക്കോ; സ്കോട്ലൻഡിനെതിരെ ഒരു ഗോളിന് മുന്നിൽ appeared first on Kairali News | Kairali News Live.