മൂന്ന് വയസുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി; ഗുരുതര പരാതി പാറശ്ശാല താലൂക്ക് ആശുപത്രിക്കെതിരെ

Wait 5 sec.

തിരുവനന്തപുരത്ത് മൂന്ന് വയസുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി. പാറശ്ശാല താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഇന്നലെ രാത്രി ചികിത്സ തേടിയെത്തിയ കുട്ടിക്ക് ആണ് കാലാവധി കഴിഞ്ഞ ഡ്രിപ്പ് നൽകിയത്.തളച്ചാൻ വിള സ്വദേശി അഖിൽ രാജിന്റെ മകൾക്കാണ് ദുരനുഭവം. ഇന്നലെ വൈകീട്ട് ഛർദിയും വയറിളക്കവുമായാണ് കുട്ടിയെ കാഷ്വാലിറ്റിയിലേക്ക് കൊണ്ടുവന്നത്. പിന്നാലെയാണ് കാലാവധി ക‍ഴിഞ്ഞ മരുന്ന് നൽകിയത്. സംഭവം അറിഞ്ഞ് അഖിൽ രാജ് ബഹളം വച്ചതിനെ തുടർന്ന് ആശുപത്രി അധികൃതർ മരുന്ന് മാറ്റി നൽകി.ALSO READ: കൊടകര ഷി​ഗെല്ല മരണം: രോ​ഗം സ്ഥിരീകരിച്ചിട്ടും ബന്ധുക്കളെ അറിയിച്ചില്ല, ഭാര്യയെയും മക്കളെയുംപോലും പരിശോധിച്ചില്ല; ​ഗുരുതര വീഴ്ചകഴിഞ്ഞ ഏപ്രിൽ മാസത്തിൽ മരുന്നിന്റെ കാലാവധി കഴിഞ്ഞിരുന്നു. ഈ മരുന്നാണ് കുട്ടിക്ക് നൽകിയത്. കുറ്റം ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. വീഴ്ച ജില്ലാ മെഡിക്കൽ ഓഫീസറെയും കുടുംബം അറിയിച്ചു. അതേസമയം സംഭവത്തിൽ ആശുപത്രിക്കെതിരെ പ്രതിഷേധം കനക്കുകയാണ്. ആശുപത്രിയിലേക്ക് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്‌ നടത്തി.The post മൂന്ന് വയസുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി; ഗുരുതര പരാതി പാറശ്ശാല താലൂക്ക് ആശുപത്രിക്കെതിരെ appeared first on Kairali News | Kairali News Live.