കഫ് സിറപ്പുകള്‍ക്ക് ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധം; ഉത്തരവിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

Wait 5 sec.

ന്യൂഡല്‍ഹി|കഫ് സിറപ്പുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് നേരിട്ട് വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കിയുള്ള ഉത്തരവിറക്കി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഇതോടെ, ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഫാര്‍മസികളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ സാധിക്കുന്ന ഓവര്‍-ദി-കൗണ്ടര്‍ മരുന്നുകളുടെ പട്ടികയില്‍ നിന്ന് ഇത്തരം സിറപ്പുകളെ പൂര്‍ണമായും ഒഴിവാക്കി. പുതിയ ഡ്രഗ്സ് (അഞ്ചാം ഭേദഗതി) ചട്ടങ്ങള്‍ 2026 പ്രകാരമാണ് കേന്ദ്രം ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്.1945ലെ ഡ്രഗ്‌സ് നിയമത്തിലെ ഷെഡ്യൂള്‍ കെ പ്രകാരം, കുറിപ്പടിയില്ലാതെ വാങ്ങാന്‍ കഴിയുന്ന മരുന്നുകളുടെ ഇളവ് നല്‍കിയിരുന്ന പട്ടികയില്‍ നിന്നാണ് കഫ് സിറപ്പുകള്‍ നീക്കം ചെയ്തത്. ഈ ഭേദഗതി അനുസരിച്ച് ഇനിമുതല്‍ സിറപ്പ് അടിസ്ഥാനമാക്കിയുള്ള എല്ലാ മരുന്നുകള്‍ക്കും നിര്‍ബന്ധമായും ഒരു അംഗീകൃത ഡോക്ടറുടെ കുറിപ്പടി ആവശ്യമാകും.ഡോക്ടറുടെ നിര്‍ദേശമില്ലാതെയുള്ള സ്വയം ചികിത്സയും കഫ് സിറപ്പുകള്‍ ഉള്‍പ്പെടെയുള്ളവയുടെ അനിയന്ത്രിതമായ ഉപയോഗവും തടയുക എന്ന ലക്ഷ്യത്തിലേക്കാണ് കേന്ദ്രസര്‍ക്കാറിന്റെ നീക്കം. പുതിയ നിയമം കര്‍ശനമാകുന്നതോടെ കൃത്യമായ മെഡിക്കല്‍ കുറിപ്പടി ഉണ്ടെങ്കിലേ ഫാര്‍മസികള്‍ക്ക് ഇത്തരം മരുന്നുകള്‍ വിതരണം ചെയ്യാന്‍ കഴിയുകയുള്ളൂ. ഇതോടെ മരുന്നുകളുടെ വില്‍പനയില്‍ കൂടുതല്‍ നിയന്ത്രണവും സുരക്ഷയും ഉറപ്പാക്കാനാകും.Content Highlights:The Union Ministry of Health and Family Welfare has made a doctor prescription mandatory for purchasing cough syrups. These syrups are now completely removed from the over the counter drugs list under the New Drugs Amendment Rules 2026. The move aims to eliminate self medication risks and control the unscientific usage of medicine.