ലോക്സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കണം: തൃണമൂൽ വിമത എംപിമാരുടെ ആവശ്യത്തിൽ ചർച്ച നടത്താൻ സ്പീക്കർ

Wait 5 sec.

ലോക്സഭയിൽ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കണമെന്ന തൃണമൂൽ കോൺ​ഗ്രസ് വിമത എംപിയുടെ ആവശ്യത്തിൽ ഇരുവിഭാഗവുമായി ചർച്ച നടത്താൻ സ്പീക്കർ ഓം ബിർള. ഇരു വിഭാഗത്തെയും കേട്ട ശേഷമാകും സ്പീക്കർ അന്തിമ തീരുമാനം കൈക്കൊള്ളുക. ഇതിനിടെ തൃണമൂൽ കോൺഗ്രസിനെ പിളർത്തി, വിമത എംപിമാരെ എൻസിപിഐ പാർട്ടിയിൽ എത്തിച്ചതിന് പിന്നിൽ അമിത് ഷാ ആണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി.തൃണമൂൽ കോൺഗ്രസ് വിമത എംപിമാരുടെ ലയന നീക്കം ഉൾപ്പെടെ വലിയ നിയമപോരാട്ടങ്ങൾക്ക് വഴിവെക്കുന്ന സാഹചര്യത്തിൽ ആണ് പ്രത്യേക ബ്ലോക്ക് ആയി ഇരിക്കാൻ അനുവദിക്കണമെന്ന വിമത എംപിമാരുടെ ആവശ്യത്തിൽ ഇരു പക്ഷത്തെയും കേൾക്കാൻ സ്പീക്കർ ഒംബിർല തീരുമാനിച്ചത്. പിളർപ്പ് എന്ന വ്യവസ്ഥ ഇപ്പോൾ നിലവിലില്ലെന്നും തൃണമൂൽ കോൺഗ്രസ് എന്നത് അവിഭാജ്യമായ ഒരൊറ്റ രാഷ്ട്രീയ പ്രസ്ഥാനമാണെന്നും ലോകസഭ സ്പീക്കർക്ക് നൽകിയ കത്തിൽ തൃണമൂൽ പറയുന്നുണ്ട്.ALSO READ: ടെലി​ഗ്രാമിന് താത്കാലിക നിയന്ത്രണം; നടപടി നീറ്റ് ചോദ്യപേപ്പർ ചോർച്ച തടയാനെന്ന് വിശദീകരണംമമത പക്ഷത്തെയും വിമത പക്ഷത്തെയും എംപിമാർക്ക് സ്പീക്കർ ഓം ബിർള ഇ മെയിൽ അയച്ചിട്ടുണ്ട്. അതേസമയം കേവലം മൂന്ന് വർഷം മുമ്പ് രൂപീകരിച്ച, രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അധികം അറിയപ്പെടാത്ത എൻസിപിഐ പോലുള്ള ഒരു പാർട്ടിയിൽ തൃണമൂൽ എംപിമാർ ലയിക്കുന്നത് വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.ലയന പ്രഖ്യാപനത്തിന് പിന്നിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഇത് നിയമവിരുദ്ധമായ കൂറുമാറ്റമാണെന്നും അമിത് ഷായാണ് ഇതിന്റെ സൂത്രധാരനെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. വർഷകാല സമ്മേളനത്തിൽ പല സുപ്രധാന ഭരണഘടനാ ഭേദഗതി ബില്ലുകളും പാസാക്കിയെടുക്കാനുള്ള ബിജെപി നീക്കത്തിൻ്റെ ഭാഗമായാണ് തൃണമൂൽ കോൺഗ്രസിനെ പിളർത്തിയതെന്നും വലിയ ആക്ഷേപം ഉയരുന്നുണ്ട്.The post ലോക്സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കണം: തൃണമൂൽ വിമത എംപിമാരുടെ ആവശ്യത്തിൽ ചർച്ച നടത്താൻ സ്പീക്കർ appeared first on Kairali News | Kairali News Live.