പെട്രോൾ, ഡീസൽ വില വർധനവിന് എതിരെ പ്രതിഷേധവുമായി ഓട്ടോ ടാക്സി ടെമ്പോ വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു). ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി ഗാനകുമാർ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.ALSO READ: ഷിഗെല്ല പേടിയിൽ കോഴിക്കോട്, സംസ്ഥാനത്ത് ഏറ്റവുമധികം കേസുകൾ; ആദ്യത്തെ മലേറിയ കേസും ജില്ലയിൽഅമ്പലപ്പുഴ മുൻ എം എൽ എയും യൂണിയൻ സംസ്ഥാന ഭാരവാഹികയുമായ എച്ച് സലാം അധ്യക്ഷ വഹിച്ച യോഗത്തിൽ യൂണിയൻ ജില്ലാ സെക്രട്ടറി കെ കെ ചന്ദ്രൻ സ്വാഗതം പറഞ്ഞു. യൂണിയൻ സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ടി എ നിസാർ കോയ പറമ്പൻ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എം എം ഷരീഫ്, ജില്ലാ കമ്മിറ്റി ഭാരവാഹികളായ വിശ്വനാഥൻ പിള്ള, ശിവപ്രസാദ്, ശ്രീകണ്ഠൻ നായർ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. ജില്ലാ ജോയിന്റ് സെക്രട്ടറി റെജീബ് അലി നന്ദി രേഖപ്പെടുത്തി.The post ഇന്ധന വിലവർധനക്കെതിരെ പ്രതിഷേധിച്ച് ഓട്ടോ ടാക്സി ടെമ്പോ വർക്കേഴ്സ് യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റി appeared first on Kairali News | Kairali News Live.