കോഴിക്കോട്| മർകസ് നോളജ് സിറ്റിയിലെ വലൻഷ്യ ഗലേറിയ ഓഡിറ്റോറിയത്തിൽ നടന്ന മർകസ് അലൂംനി കോൺക്ലേവ് ’26 സമാപിച്ചു. സമാപന ചടങ്ങിൽ വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ പ്രതിഭകൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് സ്ഥാപകനുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പുരസ്കാരങ്ങൾ സമ്മാനിച്ചു. മർകസ് അലൂംനിയുടെ പുതിയ കമ്മിറ്റി പ്രഖ്യാപനവും അദ്ദേഹം ചടങ്ങിൽ നിർവഹിച്ചു.മലയാള മനോരമ കണ്ണൂർ യൂണിറ്റ് ചീഫ് മുഹമ്മദ് അനീസിന് കെ.എം. ബഷീർ മാധ്യമ അവാർഡും, എഴുത്തുകാരൻ സയ്യിദ് സലാഹുദ്ദീൻ ബുഖാരി കൂരിയാടിന് ലിറ്റററി അവാർഡും, യുവ വ്യവസായി ജാഫർ ടിക്കുവിന് യങ് എന്റർപ്രണർ അവാർഡും, സാമൂഹിക പ്രവർത്തകൻ അഡ്വ. ഷമീറിന് സോഷ്യൽ എംപവർമെന്റ് അവാർഡും ചടങ്ങിൽ കാന്തപുരം കൈമാറി.മർകസ് അലൂംനി പ്രസിഡന്റും മർകസ് ഡയറക്ടറുമായ സി.പി. ഉബൈദുള്ള സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന കോൺക്ലേവ് സംസ്ഥാന കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയിലും അനുബന്ധ സംരംഭങ്ങളിലും യുവജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ സമഗ്ര വികസനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വളർന്നുവരുന്ന യുവാക്കൾക്ക് നിർണായക പങ്കുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുതിർന്ന മാധ്യമപ്രവർത്തകൻ കെ.എഫ്. ജോർജ് അവാർഡ് ജേതാക്കളെ ചടങ്ങിൽ പരിചയപ്പെടുത്തി സംസാരിച്ചു.മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി, അക്കാദമിക് ഡയറക്ടർ ഡോ. റോഷൻ നൂറാനി, അഡ്വ. സയ്യിദ് സുഹൈൽ നൂറാനി, ഫിനാൻസ് സെക്രട്ടറി ജൗഹർ എം., ഡോ. ഇബ്രാഹിം അഫ്സൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ചീഫ് കോർഡിനേറ്റർ അക്ബർ ബാദുഷ സഖാഫി സംഘടനയുടെ ഭാവി പദ്ധതികളും പ്രവർത്തന ലക്ഷ്യങ്ങളും ഉൾക്കൊള്ളുന്ന മിഷൻ മോഡ്യൂൾ അവതരിപ്പിച്ചു. അലൂംനി ജനറൽ സെക്രട്ടറി സി. സ്വാദിഖ് കൽപള്ളി സ്വാഗതവും സി.കെ. മുഹമ്മദ് ഇരിങ്ങണ്ണൂർ നന്ദിയും പറഞ്ഞു.Content Highlights:The Markaz Alumni Conclave 2026 successfully concluded at Markaz Knowledge City in Kozhikode. Indian Grand Mufti Kanthapuram AP Aboobacker Musliyar distributed excellence awards to winners across various fields. Agriculture Minister Adv T Siddique inaugurated the grand event emphasizing youth participation in development.