വീട്ടിൽ നിന്നും കഞ്ചാവ് പിടിച്ച ഒരു നേതാവിനെ ഓപ്പറേഷൻതൂഫാന്റെ നേതൃത്വത്തിൽ ഇരുത്തിയാൽ പദ്ധതിയെ എങ്ങനെ വിശ്വസിക്കും?; വി വസീഫ്

Wait 5 sec.

കോൺ​ഗ്രസ് സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയ്ക്ക് എതിരെ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. കഞ്ചാവ് വിൽപ്പന നടത്തുന്നവരുടെ ഗാങ്ങിൽപെട്ട ആളെ ഓപ്പറേഷൻ തൂഫാൻ്റെ തലപ്പത്തിരുത്തിയതായി വസീഫ് പറഞ്ഞു.നഹാസ് പത്തനംതിട്ടയുടെ നിയമനം റദ്ദ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചതിന് ഒപ്പം, വീട്ടിൽ നിന്നും കഞ്ചാവ് പിടിച്ച ഒരു നേതാവിനെ തൂഫാൻ പദ്ധതിയുടെ നേതൃത്വത്തിൽ ഇരുത്തിയാൽ പദ്ധതിയെ എങ്ങനെ വിശ്വസിക്കുമെന്നും വസീഫ് ചോദിച്ചു.also read; വിനോദ​സഞ്ചാരികൾക്ക് നേരെ വീണ്ടും ആക്രമണം; വണ്ടിപ്പെരിയാറിൽ യുവാവിന്റെ കൈ ജീപ്പ് ഡ്രൈവർമാർ തല്ലിയൊടിച്ചുനഹാസിൻ്റെ വീട്ടിൽ നിന്നും രണ്ടര കിലോ കഞ്ചാവ് പിടികൂടി. നഹാസിൻ്റെ സഹോദരൻ മൂന്ന് തവണ കഞ്ചാവ് കേസിൽ പിടിക്കപ്പെട്ടു. നഹാസിൻ്റെ മറ്റൊരു സുഹൃത്തിനെയും കഞ്ചാവ് കേസിൽ പിടികൂടിയിരുന്നുവെന്ന് വസീഫ് വ്യക്തമാക്കി. നഹാസിനെ ഓഫീസിൽ ഇരുത്തിയാൽ തൂഫാൻ പദ്ധതി വിജയം കാണില്ലെന്നും വസീഫ് പറഞ്ഞു.The post വീട്ടിൽ നിന്നും കഞ്ചാവ് പിടിച്ച ഒരു നേതാവിനെ ഓപ്പറേഷൻ തൂഫാന്റെ നേതൃത്വത്തിൽ ഇരുത്തിയാൽ പദ്ധതിയെ എങ്ങനെ വിശ്വസിക്കും?; വി വസീഫ് appeared first on Kairali News | Kairali News Live.