വണ്ടിപെരിയാറിൽ വിനോദസഞ്ചാരിയുടെ കൈ ജീപ്പ് ഡ്രൈവർമാർ അടിച്ചൊടിച്ചതായി പരാതി. കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. വണ്ടിപ്പെരിയാർ വള്ളക്കടവ് സത്രം ഭാഗത്ത് റിസോർട്ടിൽ താമസിച്ചിരുന്ന വിനോദസഞ്ചാരിയുടെ കൈ ആണ് അടിച്ചൊടിച്ചത്.വാക്കുതർക്കത്തെ തുടർന്നായിരുന്നു ഇവർ അക്രമം അഴിച്ചു വിട്ടതെന്നാണ് റിപ്പോർട്ട്. തൃശ്ശൂർ പട്ടിക്കാട് മണലികുളം സ്വദേശിയായ അനീഷിനെ (26) ആണ് വടി ഉപയോഗിച്ച് മർദിച്ചത്. മർദ്ദനത്തിൽ അനീഷിന് ഗുരുതരമായി പരിക്കേൽക്കുകയും കൈ ഒടിയുകയും ആയിരുന്നു.also read; കൊല്ലം കന്റോൺമെന്റ് യു പി സ്കൂളിൽ മോഷണവും ആക്രമണവും; അന്വേഷണം ആരംഭിച്ച് പൊലീസ്സംഭവത്തിൽ കുമളി കൊല്ലം പട്ടട തുളസിത് റയിൽ കലേഷ് കണ്ണൻ (32), സഹോദരൻ കാർത്തിക് കണ്ണൻ (28) എന്നിവരെ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റു ചെയ്തു.The post വിനോദസഞ്ചാരികൾക്ക് നേരെ വീണ്ടും ആക്രമണം; വണ്ടിപ്പെരിയാറിൽ യുവാവിന്റെ കൈ ജീപ്പ് ഡ്രൈവർമാർ തല്ലിയൊടിച്ചു appeared first on Kairali News | Kairali News Live.