വീടും സ്വന്തം മുറിയും അടുക്കിപ്പെറുക്കി വയ്ക്കാൻ സമയം കണ്ടെത്തുന്നവരുടെ ശ്രദ്ധയ്ക്ക്, ഇതാ നിങ്ങൾക്ക് ഇനി നിങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ഇനി അടുക്കിപ്പെറുക്കി വയ്ക്കാം. എന്താ സംഭവം എന്നല്ലേ ? പ്രൊഫൈല്‍ ഗ്രിഡിലെ പോസ്റ്റുകള്‍ പുന:ക്രമീകരിക്കാൻ പുതിയ ഫീച്ചർ ഒരുക്കിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഇതുപയോഗിച്ച് നിങ്ങള്‍ക്ക് തന്നെ സ്വയം പ്രൊഫൈല്‍ കൂടുതൽ മനോഹരമാക്കാൻ സാധിക്കും. പോസ്റ്റുകള്‍ പിൻവലിക്കുകയോ വീണ്ടും പോസ്റ്റ് ചെയ്യുകയോ ചെയ്യാതെ തന്നെ അവയുടെ സ്ഥാനം മാറ്റാന്‍ കഴിയുന്നു.എങ്ങനെയാണ് പ്രൊഫൈല്‍ഗ്രിഡ് ക്രമീകരിക്കുന്നത് എന്ന് നോക്കിയാലോ ?ALSO READ: 5 ജി ഉപയോഗിക്കുമ്പോഴും യാത്രയിലും ഫോണിൻ്റെ ചാർജ് പെട്ടെന്ന് തീരുന്നതായി തോന്നാറുണ്ടോ? ഇത് ചെയ്താൽ പരിഹരിക്കാംആദ്യം നിങ്ങളുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ തുറന്ന് അതിൽ ഏതെങ്കിലും ഒരു പോസ്റ്റ് അമര്‍ത്തി പിടിക്കുക. അപ്പോള്‍ നിരവധി ഓപ്ഷനുകളുള്ള ഒരു പോപ്പ്-അപ്പ് മെനു വരും. ഇനി നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പോസ്റ്റുകള്‍ നീക്കാവുന്നതാണ്. ഒരു പോസ്റ്റ് ഡ്രാഗ് ചെയ്ത് ആവശ്യമുള്ള സ്ഥാനത്തേക്ക് ഇടുക. ലേഔട്ടില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് പോലെ നിങ്ങള്‍ക്ക് പോസ്റ്റുകള്‍ മാറ്റിയും മറിച്ചുമൊക്കെ അറേഞ്ച് ചെയ്യാവുന്നതാണ്.നിങ്ങള്‍ പ്രൊഫൈലില്‍ വരുത്തിയ മാറ്റങ്ങള്‍ അപ്പോള്‍ത്തന്നെ സേവ് ചെയ്യും. നിങ്ങളുടെ പ്രൊഫൈല്‍ സന്ദര്‍ശിക്കുന്ന ആര്‍ക്കും അപ്പോള്‍ത്തന്നെ മാറ്റങ്ങള്‍ കാണാൻ കഴിയും. എന്നാല്‍ ഇത്തരത്തിൽ ചെയ്താലും നിങ്ങളുടെ പോസ്റ്റുകളുടെ ഡേറ്റുകള്‍ മാറില്ല.The post തോന്നുന്നത് പോലെ ഇടല്ലേ…; ഇനി ഇന്സ്റ്റഗ്രാമും അടുക്കിപ്പെറുക്കി വയ്ക്കാം appeared first on Kairali News | Kairali News Live.