പല തരത്തിലുള്ള സ്മാ‍ർട്ട് ഗാഡ്ജറ്റുകൾ ഉപയോഗിക്കുന്നവരാണ് ഇന്ന് പലരും. അതിൽ ഒന്നാണ് സ്മാ‍ർട്ട് വാച്ച്. സ്മാ‍ർട്ട് വാച്ച് ഉപയോഗിക്കാത്തവർ ഇന്ന് വളരെ കുറവാണ് എന്നു തന്നെ പറയാം. പുതിയ ഒരു സ്മാ‍ർട്ട് വാച്ച് വാങ്ങിക്കാൻ പ്ലാൻ ചെയ്യുന്നവരുമുണ്ട്. ഹൃദയമിടിപ്പ്, ഓക്സിജന്റെ അളവ്, എത്ര സ്റ്റപ്പുകൾ നടന്നു തുടങ്ങിയ പല ആരോഗ്യപരമായ കാര്യങ്ങൾ ട്രാക്ക് ചെയ്യാനും സ്മാർട്ട് വാച്ച് സഹായിക്കും. എന്നാൽ, സ്മാർട്ട് വാച്ചുകൾ വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കിയാലോ?..സ്മാ‍ർട്ട് വാച്ച് വാങ്ങിക്കുമ്പോൾ അത് നിങ്ങളുടെ ഫോണിൽ മികച്ച രീതിയിൽ പ്രവർത്തിക്കുമെന്ന് ഉറപ്പുവരുത്തണം. ചിലത് ഐഫോണിലാണ് നല്ല രീതിയിൽ പ്രവർത്തിക്കുക എങ്കിൽ ചിലത് ആൻഡ്രോയിഡ് ഫോണിലായിരിക്കും പ്രവർത്തിക്കുക. നോട്ടിഫിക്കേഷനുകൾ, ഫോൺ കോളുകൾ, ഹെൽത്ത് ട്രാക്കിങ് തുടങ്ങിയ ഫീച്ചറുകൾ നിങ്ങളുടെ ഫോണിൽ ലഭിക്കുന്നുണ്ടെന്ന് സ്മാർട്ട് വാച്ചുകൾ വാങ്ങുന്നതിനു മുമ്പേ ഉറപ്പുവരുത്തുക.Also Read: ആപ്പ് തുറക്കാതെ വോയ്സ് നോട്ടും സ്റ്റാറ്റസും പങ്കിടാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നുഅടുത്തതായി ശ്രദ്ധിക്കേണ്ടത് സ്മാർട്ട് വാച്ചിന്റെ ബാറ്ററി ലൈഫാണ്. ചില സ്മാർട്ട് വാച്ചുകൾ ഇടയ്ക്കിടെ ചാർജ് ചെയ്യേണ്ടി വരും. എന്നാൽ ചിലതിന് ബാറ്ററി ലൈഫ് കൂടുതലായിരിക്കും. അപ്പോൾ തുടർച്ചയായി ചാർജ് ചെയ്യാൻ താത്പര്യമില്ലാത്തവരാണ് നിങ്ങളെങ്കിൽ ബാറ്ററി ലൈഫ് കൂടുതലുള്ള സ്മാർട്ട് വാച്ച് വാങ്ങിക്കുന്നതാണ് നല്ലത്.ആളുകൾ സ്മാർട്ട് വാച്ചുകൾ വാങ്ങുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം ഫിറ്റ്നസ് ട്രാക്കിങ് ആണ്. മാർക്കറ്റിങ് മാത്രം വിശ്വസിച്ച് അവർ പറയുന്നത് അതുപോലെ വാങ്ങിക്കരുത്. ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജൻ, ഉറക്കം, എത്ര ചുവടുകൾ എടുത്തു തുടങ്ങിയ ആരോഗ്യപരമായ കാര്യങ്ങൾ വാച്ചിൽ കാണിക്കുന്നത് കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം വാങ്ങുക.ശ്രദ്ധിക്കേണ്ട മറ്റു രണ്ടുകാര്യങ്ങളാണ് ഡിസ്പ്ലേയും വാച്ചിന്റെ ബിൽഡ് ക്വാളിറ്റിയും. നിരവധി ഫീച്ചറുകൾ നൽകുന്ന ഒരുപാട് സ്മാർട്ട് വാച്ചുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. അതുകൊണ്ട് ഒരു സ്മാർട്ട് വാച്ച് തെരഞ്ഞെടുക്കുമ്പോൾ ഇത്തരത്തിൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുന്നത് പിന്നീട് വലിയ ഉപകാരമാകും.The post ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ സ്മാർട്ട് വാച്ച് വാങ്ങിക്കല്ലേ… appeared first on Kairali News | Kairali News Live.