പത്തനംതിട്ടയിൽ അഭയകേന്ദ്രത്തിലെ അന്തേവാസികളായ കുട്ടികൾ ക്രൂരമായ മർദ്ദനത്തിന് ഇരയായ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. റെജി, ബെന്നി, സിജോ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരന്റെ പരാതിയിലാണ് ഇലവുംതിട്ട പൊലീസിന്റെ നടപടി. മോഷണക്കുറ്റം ആരോപിച്ചുകൊണ്ട് കഴുത്തിനു പിടിച്ചെന്നും അതിക്രൂരമായി മർദ്ദിച്ചെന്നുമാണ് കട്ടപ്പന സ്വദേശിയായ പതിനേഴുകാരന്റെ പരാതി.കുട്ടിയുടെ വായയിൽ തുണി തിരുകിയെന്നും പരാതിയിൽ പറയുന്നുണ്ട്.കുട്ടികൾക്ക് മർദ്ദനമേറ്റതായി പൊലീസ് പരിശോധനയിൽ കണ്ടെത്തി. അഭയകേന്ദ്രത്തിലുണ്ടായവർ ശാരീരികമായും മാനസികമായും പീഡനങ്ങൾ നേരിട്ടിട്ടുണ്ടെന്ന് സിഡബ്ല്യുസി അധികൃതരും പഞ്ചായത്ത് അധികൃതരും വ്യക്തമാക്കി. പരിശോധനയ്ക്കിടെ കോട്ടയം സ്വദേശിയായ മറ്റൊരു 17 കാരനെയും, രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെയും അമ്മയെയും ഇവിടെ നിന്നു കണ്ടെത്തിയതായും അവരെ സുരക്ഷിതമായി മറ്റ് ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റിയതുമായാണ് വിവരം.Also Read: ഗോകുൽ ഗുരുവായൂർ രാജിവെക്കണം: തൃശൂർ കെഎസ്‌യുവിൽ പൊട്ടിത്തെറി, ഡിസിസി ഓഫീസിൽ വൻ പ്രതിഷേധംസംഭവത്തെത്തുടർന്ന് സ്ഥാപനത്തിന്റെ ഉടമയായ ബിനു വാഴമുട്ടം ഒളിവിലാണ്. ബിനു വാഴമുട്ടം വാർത്താ സമ്മേളനം വിളിച്ചിരുന്നെങ്കിലും അവസാന നിമിഷം അത് റദ്ദാക്കുകയായിരുന്നു.സംഭവത്തിൽ ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകൾ ശക്തമായ പ്രതിഷേധവുമായാണ് രംഗത്തെത്തിയത്. കുട്ടികളെ മർദ്ദിക്കുന്നതും ബാലവേല ചെയ്യിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് അവർ പറഞ്ഞു.The post പത്തനംതിട്ടയിൽ അഭയകേന്ദ്രത്തിൽ കുട്ടികളെ മർദിച്ച സംഭവം; മൂന്ന് പേർ പിടിയിൽ appeared first on Kairali News | Kairali News Live.