മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; ശാശ്വത പരിഹാരം ഉടൻ വേണമെന്നാവശ്യപ്പെട്ട് ആർവൈജെഡിയും എസ്എസ്എഐയും

Wait 5 sec.

മലബാർ മേഖലയിൽ പ്രത്യേകിച്ച് കോഴിക്കോട് ജില്ലയിലെ ഹയർ സെക്കൻഡറി പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആർവൈജെഡിയുടേയും എസ്എസ്എസ്ഐയുടേയും ആഭിമുഖ്യത്തിൽ കോഴിക്കോട് ആർഡിഡി ഓഫീസ് ഉപരോധിച്ചു. ഇതിനു ശാശ്വതമായ പരിഹാരം കാണണമെന്നും അവർ ആവശ്യപ്പട്ടു.ആയിരക്കണക്കിന് വിദ്യാർഥികളാണ് പ്ലസ് വൺ സീറ്റ് ലഭിക്കാതെ കോഴിക്കോട് ജില്ലയിൽ നിന്നും പുറത്താക്കപ്പെടുന്നത്. വിദ്യാർത്ഥികളുടെ മാനസിക പ്രയാസങ്ങൾ കണക്കിലെടുത്ത് സർക്കാർ പ്ലസ് വൺ സീറ്റ് അലോട്ട്മെൻറ് പൂർത്തിയാക്കി അവരുടെ ആശങ്ക അകറ്റണമെന്നും ആർഡിഡി ഓഫീസ് ഉപരോധിച്ചു കൊണ്ട് യുവജന വിദ്യാർത്ഥി പ്രക്ഷോഭം ആവശ്യപ്പെട്ടു.Also Read: ഗോകുൽ ഗുരുവായൂർ രാജിവെക്കണം: തൃശൂർ കെഎസ്‌യുവിൽ പൊട്ടിത്തെറി, ഡിസിസി ഓഫീസിൽ വൻ പ്രതിഷേധംഉപരോധം ആർജെഡി കോഴിക്കോട് ജില്ലാ സെക്രട്ടറി എംപി ഫിറോസ് ഖാൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ യുവജനതാദൾ ജില്ലാ പ്രസിഡൻറ് പി കിരൺജിത്ത് അധ്യക്ഷനായി. എസ്എസ്എഐ സംസ്ഥാന സെക്രട്ടറി അനുപം ശേഖർ, ജില്ലാ പ്രസിഡന്റ് സ്നേഹിൽ ശശി, ആർവൈജെഡി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗഫൂർ മണലൊടി, ടി പി അതുൽ, ജില്ലാ സെക്രട്ടറി നിബിൻകാന്ത്, സി സർജാസ്, നബീൽ അഹമ്മദ്, വിടികെ വിഗിൻ, കെപി അഭിനവ്, അമൽ, അബിൻ എന്നിവർ സംസാരിച്ചു.The post മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; ശാശ്വത പരിഹാരം ഉടൻ വേണമെന്നാവശ്യപ്പെട്ട് ആർവൈജെഡിയും എസ്എസ്എഐയും appeared first on Kairali News | Kairali News Live.