കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിജെപി (കോക്രോച്ച് ജനതാ പാര്‍ട്ടി) ജന്തര്‍ മന്ദറില്‍ നടത്തുന്ന രണ്ടാം ഘട്ട പ്രതിഷേധം കനക്കുന്നു. വൈകീട്ട് അഞ്ച് മണി വരെയാണ് ഇവിടെ പ്രതിഷേധത്തിന് അനുമതി നൽകിയിരുന്നത്. എന്നാൽ സിജെപി പ്രവർത്തകർ പ്രതിഷേധം തുടരുകയാണ്.നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടർന്ന് വിദ്യാര്‍ത്ഥികൾ ജീവനൊടുക്കിയ സംഭവത്തിലാണ് സിജെപിയുടെ പ്രതിഷേധം. ഒട്ടനവധി യുവതി – യുവാക്കളാണ് പ്രതിഷേധത്തില്‍ പങ്കെടുക്കാനായി ജന്തര്‍ മന്ദറിൽ സംഘടിച്ചെത്തിയത്. സിജെപി സ്ഥാപകന്‍ അഭിജിത്ത് ദിപ്കെയും സമരമുഖത്തുണ്ട്. ഒപ്പം പാര്‍ട്ടിയുടെ മുഖ്യ വക്താവ് സൗരവ് ദാസും പ്രതിഷേധത്തിന്. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കും വരെ പ്രതിഷേധം തുടരാനാണ് സിജെപിയുടെ തീരുമാനം.ALSO READ: ‘പള്ളിയിലേക്ക് പത്തുരൂപ തരാത്തവർ ഫ്ലക്സ് വെക്കാൻ പണം ചെലവാക്കുന്നു’; മലപ്പുറത്തെ ലോകകപ്പ് ഫ്ലക്സ് പോരിനെതിരെ എസ്വൈഎസ് സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർഎന്നാൽ പൊലീസ് പ്രതിഷേധക്കാരോട് ജന്തര്‍ മന്ദർ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. വിദ്യാർഥികളെ തള്ളിനീക്കാൻ പൊലീസ് ശ്രമിച്ചു. ബലംപ്രയോഗിച്ച് പ്രതിഷേധക്കാരെ ഒ‍ഴിപ്പിക്കാനാണ് പൊലീസിന്റെ നീക്കം. ഇതിനിടെ പ്രതിഷേധക്കാർ മാധ്യമങ്ങളോട് സംസാരിക്കുന്നത് തടസപ്പെടുത്താൻ നിരന്തരം വിസിൽ മുഴക്കുകയും ചെയ്തു.The post ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം; പ്രതിഷേധം തുടരാൻ സിജെപി, ജന്തർമന്ദിർ ഒഴിഞ്ഞുപോകണമെന്ന് പൊലീസ് appeared first on Kairali News | Kairali News Live.