ന്യൂഡല്‍ഹി| ഇന്ത്യന്‍ നാവികരുടെ സുരക്ഷാ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നുവെന്ന രാഹുല്‍ ഗാന്ധി അടക്കമുള്ളവരുടെ വിമര്‍ശനങ്ങള്‍ തുടരുന്നതിനിടെ, കോണ്‍ഗ്രസ് എംപി ഡോ ശശി തരൂര്‍ വീണ്ടും മോദിയെ അഭിനന്ദിച്ച് രംഗത്ത്. ഇന്ത്യന്‍ നാവികരുടെ സുരക്ഷയെക്കുറിച്ച് ജി7 വേദിയില്‍ പ്രധാനമന്ത്രി മുന്നോട്ടുവച്ച സന്ദേശത്തിന് തരൂര്‍ പിന്തുണ അറിയിച്ചു.ഫ്രാന്‍സിലെ ഇവിയനില്‍ നടന്ന ജി7 ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നടത്തിയ നയതന്ത്ര ഇടപെടലിനെ തരൂർ അഭിനന്ദിച്ചു. എക്‌സ് വഴിയായിരുന്നു തരൂരിന്റെ പ്രതികരണം.അതേസമയം, മോദിയെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തി. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയും ആഗോള സ്വാധീനവും എടുത്തുപറഞ്ഞ ട്രംപ്, മോദിയെ മികച്ച നേതൃത്വഗുണങ്ങളുള്ള നേതാവായി വിശേഷിപ്പിച്ചു. ലോകത്ത് താന്‍ ഏറെ ബഹുമാനിക്കുന്ന നേതാക്കളില്‍ ഒരാളാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രത്യേക ടെലിവിഷന്‍ അഭിമുഖത്തിനിടെയായിരുന്നു ട്രംപിന്റെ പ്രതികരണം.Content Highlights:Congress MP Shashi Tharoor praised PM Narendra Modi for prioritizing the security of Indian sailors at the G7 summit. Tharoor lauded Modi’s diplomatic efforts during his meeting with US President Donald Trump in France. Trump also highly praised Modi’s leadership qualities during a television interview.