യു‍ഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി ഐഎൻഎൽ. നാടിൻ്റെ മതനിരപേക്ഷ ഈടുവെപ്പുകളും ജനക്ഷേമ, വികസന പദ്ധതികളും അട്ടിമറിക്കാനുള്ള ഏത് ശ്രമത്തെയും ചെറുത്ത് തോൽപ്പിക്കാൻ പൗരസമൂഹം കണ്ണും കാതും കൂർപ്പിച്ചിരിക്കണമെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവർകോവിലും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പ്രസ്താവനയിൽ അറിയിച്ചു. യുഡിഎഫിന്റെ ബജറ്റിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഒളിച്ചിരിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിച്ച കന്നി ബജറ്റ് ‘പുതുയുഗ’ കേരളത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ വാരി വിതറി, ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഒളിപ്പിച്ചുവെച്ച അജണ്ടകൾ നിറഞ്ഞതാണെന്ന് ഐ.എൻ.എൽ ചൂണ്ടിക്കാട്ടി. ഏതാനും കോടികൾ വകയിരുത്തിയുള്ള എണ്ണമറ്റ പദ്ധതികൾ സതീശന്റെ സ്വതസിദ്ധമായ വാക് കസർത്തിൻ്റെ മറ്റൊരു രൂപമാണ്. വിഭവസമാഹരണത്തിന് വ്യക്തവും ഫലപ്രദവുമായ വഴികൾ അവതരിപ്പിക്കുന്നില്ല.ALSO READ: ബജറ്റിൽ യുഡിഎഫിനകത്തും മുറുമുറുപ്പ്; ജി സുധാകരന് കടുത്ത അതൃപ്തി, കിഫ്ബിയെ തകർക്കരുതെന്നും പ്രതികരണംഅദാനി, അംബാനിമാരടക്കമുള്ള വൻകിട കോർപ്പറേറ്റുകളെ ക്ഷണിച്ചുവരുത്താനും സ്വകാര്യവൽക്കരണ പ്രക്രിയ ത്വരിതപ്പെടുത്താനുമുള്ള നീക്കം പ്രധാനമന്ത്രി മോദിയുടെ മാതൃക പിൻപറ്റിയുള്ള ഹിന്ദുത്വപാതയാണ്. തുറമുഖ വികസനം എന്ന ആശയം ആരെ മനസ്സിൽ കണ്ടാണെന്നും ലക്ഷ്യമെന്താണെന്നും എല്ലാവർക്കുമറിയാം. കേരളത്തിൻ്റെ മണ്ണും വിണ്ണും വൻകിടക്കാർക്ക് മുന്നിൽ അടിയറവ് വെക്കാനുള്ള നീക്കമാണ് ഭൂപരിഷ്കരണം ലക്ഷ്യമിട്ടുള്ള പദ്ധതിയെന്നും ഐ.എൻ.എൽ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവർകോവിലും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പ്രസ്താവനയിൽ വ്യക്തമാക്കി.The post ദിശയില്ലാത്ത ‘പൂക്കി’ ബജറ്റ്, ‘പുതുയുഗ സ്വപ്നത്തിൽ’ ഒളി അജണ്ടകളേറെ: രൂക്ഷ വിമർശനവുമായി ഐഎൻഎൽ appeared first on Kairali News | Kairali News Live.