ഈ വർഷത്തെ ബജറ്റിൽ ധനമന്ത്രി വിഡി സതീശൻ 10% താഴെ ആൽക്കൊഹോൾ അടങ്ങിയ മധുരപാനീയങ്ങളുടെ നികുതി 251% എന്നതിൽ നിന്ന് 120% ആയി കുറച്ചത് അമിത മദ്യപാനത്തിന് വഴിവെക്കുമെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ മുൻ പ്രൊഫസ‍ർ കെ പി അരവിന്ദൻ.10% ൽ താഴെ ആൽക്കഹോൾ ഉള്ള റെഡി-ടു-ഡ്രിങ്ക് മദ്യപാന പാനീയങ്ങൾ ദുരുപയോഗത്തിന് വളരെ എളുപ്പത്തിൽ വഴിവെക്കാവുന്നവയാണെന്ന് അദ്ദേഹം പറഞ്ഞു.ഇത്തരം പാനിയങ്ങളുടെ മധുരരുചിയും സോഫ്റ്റ് ഡ്രിങ്കുകളെ അനുസ്മരിപ്പിക്കുന്ന രൂപഭാവവും ആൽക്കഹോളിന്റെ സാന്നിധ്യം മറച്ചുവയ്ക്കാൻ ഇടയാക്കുന്നുവെന്നും അതിനാൽ ഇവ അമിതമായി കുടിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. പഠനങ്ങൾ സൂചിപ്പിക്കുന്നത് ഈ ഘടകങ്ങൾ പ്രത്യേകിച്ച് യുവാക്കളിലും സ്ത്രീ ഉപഭോക്താക്കളിലും അമിത മദ്യപാനത്തിനും കാരണമാകുന്നു എന്നാണെന്നും അദ്ദേഹം പറഞ്ഞു.ഹാർഡ് സെൽറ്റ്സറുകളും മുൻകൂട്ടി മിശ്രിതമാക്കിയ കോക്ടെയിലുകളും പോലുള്ള റെഡി-ടു-ഡ്രിങ്ക് പാനീയങ്ങൾ എളുപ്പത്തിൽ ലഭ്യമാകുന്നതിനാൽ, ബിയർ അല്ലെങ്കിൽ വൈൻ പോലുള്ള പരമ്പരാഗത മദ്യപാന പാനീയങ്ങളെ അപേക്ഷിച്ച് കൂടുതൽ നിയന്ത്രണമില്ലാത്തതും അമിതവുമായ മദ്യപാന രീതികളുമായി ഇവ പലപ്പോഴും ബന്ധപ്പെട്ടിരിക്കുന്നുവെന്നും കെ പി അരവിന്ദൻ പറഞ്ഞു. ഇവയുടെ ദുരുപയോഗത്തിന് കാരണമാകുന്ന പ്രധാന ഘടകങ്ങളും അപകടസാധ്യതകളും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.Also Read: പനിച്ച് വിറച്ച് കേരളം: ഇന്ന് ചികിത്സ തേടിയത് 13187 പേർ; ഡെങ്കിപ്പനി, എലിപ്പനി, ഷിഗെല്ല വ്യാപനംഒന്നാമത്തെ കാരണം ആൽക്കഹോളിന്റെ രുചി ഇല്ലാത്തതാണ്. പല റെഡി-ടു-ഡ്രിങ്ക് പാനീയങ്ങളും പഴച്ചാറുകൾ, പാൽ, അല്ലെങ്കിൽ മറ്റ് മധുര ഘടകങ്ങൾ ചേർത്താണ് നിർമ്മിക്കുന്നത്. ഇവ ആൽക്കഹോളിന്റെ രുചി മറച്ചുവയ്ക്കുന്നതിനാൽ, പ്രത്യേകിച്ച് യുവാക്കൾ ഇവ വേഗത്തിലും കൂടുതൽ അളവിലും കുടിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.പാനീയ-നിർദ്ദിഷ്ട പഠനങ്ങൾ കാണിക്കുന്നത് റെഡി-ടു-ഡ്രിങ്ക് പാനീയങ്ങൾ ഉപയോഗിക്കുന്നവർ ഒരൊറ്റ അവസരത്തിൽ തന്നെ വലിയ അളവിൽ മദ്യം കഴിക്കുന്ന പ്രവണത കൂടുതലാണെന്നാണ്. കൗമാരക്കാരിലും യുവജനങ്ങളിലും വേഗത്തിൽ ലഹരിയിലെത്തുന്നതിനുള്ള പ്രധാന കാരണമായി റെഡി-ടു-ഡ്രിങ്ക് പാനീയങ്ങൾ പലപ്പോഴും പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഈ പാനീയങ്ങൾ സോഡയെയോ ഐസ്ഡ് ടീയെയോ പോലെയാണ് എന്നുള്ളത് കൊണ്ട്, പ്രായപൂർത്തിയാകാത്തവർക്ക് ഇവയുടെ രുചി എളുപ്പത്തിൽ ഇഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതുവഴി സാധാരണയായി ശുദ്ധമായ മദ്യത്തിന്റെ രുചിയോടുള്ള വിരക്തി മറികടക്കപ്പെടുന്നുവെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.ആൽക്കഹോൾ അളവ് 10% ൽ താഴെയാണെങ്കിലും, 12 മുതൽ 16 ഔൺസ് വരെ വലിപ്പമുള്ള ഒരു കാൻ വേഗത്തിൽ കുടിച്ചാൽ ഗണ്യമായ അളവിൽ ശുദ്ധ ആൽക്കഹോൾ ശരീരത്തിൽ എത്തുമെന്നതാണ് ഇതിന്റെ മറ്റൊരു വെല്ലുവിളിയെന്ന് അദ്ദഹം പറഞ്ഞു. കഠിന മദ്യമോ ഗ്ലാസ്സിൽ ഒഴിച്ചു കുടിക്കുന്ന വൈനോ അല്ല, മറിച്ച് ഒരു “സാധാരണ” പാനീയമാണ് തങ്ങൾ കഴിക്കുന്നതെന്ന തോന്നൽ കാരണം പല ഉപഭോക്താക്കൾക്കും എത്രമാത്രം മദ്യം കഴിച്ചുവെന്ന കണക്ക് നഷ്ടപ്പെടാറുണ്ടെന്നും കെ പി അരവിന്ദൻ പറയുന്നു. ലത്തീൻ കത്തോലിക്കാ ബിഷപ്പുമാരും, മുസ്ലിം ലീഗും, സുധീരൻ കോൺഗ്രസുകാരുമൊക്കെ എന്തു പറയുന്നു എന്നു നോക്കാമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.The post നേരിയ തോതിൽ മദ്യം അടങ്ങിയ മധുരപാനീയങ്ങളുടെ നികുതി കുറച്ച സംഭവം; ഇത് അമിത മദ്യപാനത്തിന് വഴിവെക്കുമെന്ന് ആരോഗ്യ വിദഗ്ധൻ കെ പി അരവിന്ദൻ appeared first on Kairali News | Kairali News Live.