സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം തുടരുകയാണ്. ഇന്ന് പനിക്ക് ചികിത്സ തേടിയത് 13187 പേരാണ്. ഒരു മരണവും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.75 പേർക്കാണ് സംസ്ഥാനത്ത് ഇന്ന് മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എലിപ്പനി സ്ഥിരീകരിച്ചത് 13 പേർക്കാണ്. 13 പേർക്ക് ഷിഗെല്ലയും സ്ഥിരീകരിച്ചിട്ടുണ്ട്.അതേസമയം എബോള വൈറസ് രോഗബാധ സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന രോഗിയുടെ ഫലം നെഗറ്റീവായി. പുണെയിലെ നാഷനൽ ലാബിൽനിന്ന് പരിശോധനാ ഫലം നെഗറ്റീവ് ആയതിന് പിന്നാലെ ഇവർ ആശുപത്രിവിട്ടു. പാലാ സ്വദേശിനിയായ 52കാരിയായിരുന്നു എബോള രോഗബാധ സംശയത്തിൽ ചികിത്സ തേടിയത്.ALSO READ: മദ്യത്തിന്‍റെ വില പകുതിയിലധികം കുറയ്ക്കുന്നത് ഇതാദ്യം, യുവതലമുറയെ വഴിതെറ്റിച്ചേക്കാവുന്ന തെറ്റായ സമീപനം: പിണറായി വിജയൻആഫ്രിക്കയിലെ ദക്ഷിണ സുഡാനിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. നാട്ടിലെത്തിയതിന് പിന്നാലെ ഇവർക്ക് കടുത്ത പനിയുണ്ടായി. തുടർന്ന് പാലായിലെ ആശുപത്രിയിലും അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. തുടർചികിത്സയ്ക്കായി മെഡിക്കൽ ബോർഡും രൂപീകരിച്ചിരുന്നു.The post പനിച്ച് വിറച്ച് കേരളം: ഇന്ന് ചികിത്സ തേടിയത് 13187 പേർ; ഡെങ്കിപ്പനി, എലിപ്പനി, ഷിഗെല്ല വ്യാപനം appeared first on Kairali News | Kairali News Live.