കുമ്പളം ടോൾ പ്ലാസയിൽ ടോൾ നൽകാതെ ബാരിക്കേഡ് തട്ടിമാറ്റി വാഹനം മുന്നോട്ട് എടുത്ത സംഭവത്തിൽ ജീപ്പ് ഡ്രൈവർക്കെതിരെ നടപടി. ടോൾ പ്ലാസ അധികൃതരുടെ പരാതിയെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് ഡ്രൈവർക്കെതിരെ നടപടി സ്വീകരിച്ചത്. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകി.ജൂൺ 20-ന് പുലർച്ചെയാണ് നടപടിക്ക് ആസ്പദമായ സംഭവം നടന്നത്. ടോൾ നൽകാതെ ബാരിക്കേഡ് തട്ടിമാറ്റി ജീപ്പ് മുന്നോട്ടെടുക്കുകയായിരുന്നു. ബാരിക്കേഡുമായി ജീപ്പ് മുന്നോട്ട് കുതിച്ചു. ടോൾ പ്ലാസയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് എംവിഡി നടപടി സ്വീകരിച്ചത്.ALSO READ: മദ്യത്തിന്‍റെ വില പകുതിയിലധികം കുറയ്ക്കുന്നത് ഇതാദ്യം, യുവതലമുറയെ വഴിതെറ്റിച്ചേക്കാവുന്ന തെറ്റായ സമീപനം: പിണറായി വിജയൻഅപകടകരമായും അശ്രദ്ധമായും മനുഷ്യജീവന് ഭീഷണിയാകുന്ന രീതിയിലും ഡ്രാവർ വാഹനം ഓടിച്ചതായി കണ്ടെത്തുകയും തുടർന്ന് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകുകയും ആയിരുന്നു. വകുപ്പിന്റെ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കാനും ഡ്രൈവറോട് ആവശ്യപ്പെട്ടിട്ടുണ്ട്.The post ടോൾ നൽകാതെ ബാരിക്കേഡ് തട്ടിമാറ്റി ജീപ്പ് മുന്നോട്ട്; ഡ്രൈവർക്കെതിരെ നടപടി appeared first on Kairali News | Kairali News Live.