വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Wait 5 sec.

അടൂര്‍| വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത്  ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. പന്തളം തുമ്പമൺ നോർത്ത് പുത്തൻവീട്ടിൽ പവി കൃഷ്ണൻ (36), മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി വൈശാഖ് (36) എന്നിവരാണ് അടൂർ പോലീസിന്റെ പിടിയിലായത്.കൊല്ലം പാവുമ്പ സ്വദേശിയായ യുവാവിൽ നിന്ന് ഗൾഫിൽ റിഗിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ നാല് ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്. പ്രതികളുടെ ഉടമസ്ഥതയിൽ തിരുവനന്തപുരം കവടിയാർ ആസ്ഥാനമായി ‘ഡ്രിൽ സ്മാർട്ട് ഡൈനാമിക്സ്’ എന്ന സ്ഥാപനം പ്രവർത്തിക്കുന്നുവെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.ജോലിക്കായി വിസ ലഭിക്കാതെ വന്നപ്പോൾ ഇവരെ സമീപിച്ചെങ്കിലും പണം തിരികെ നൽകാൻ തയ്യാറായില്ല. തുടർന്ന് യുവാവ് ജൂൺ 12ന് അടൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത അടൂർ പോലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയായിരുന്നു.സമാന രീതിയിൽ തട്ടിപ്പിനിരയാക്കിയ നിരവധി പേരുടെ പരാതികൾ പോലീസിന് ലഭിച്ചിട്ടുണ്ട്. അടൂർ എസ്‌എച്ച്‌ഒ അജയൻ, എസ്‌ഐ പ്രതീഷ്, സി പി ഒമാരായ രാജഗോപാൽ, നിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.Content Highlights:Two men running a fake recruitment firm called Drill Smart Dynamics were arrested by Adoor police for overseas job fraud. They allegedly cheated a Kollam youth of four lakh rupees by promising a job in the Gulf. Multiple complaints have been registered against the accused who are now remanded.