ശശി തരൂരിൻ്റെ മോദി അനുകൂല പ്രസ്താവന രാഹുൽ ഗാന്ധിക്കെതിരെ ആയുധമാക്കി ബിജെപി

Wait 5 sec.

ശശി തരൂരിൻ്റെ മോദി അനുകൂല പ്രസ്താവന രാഹുൽ ഗാന്ധിക്കെതിരെ ആയുധമാക്കി ബിജെപി. രാഹുൽ ഗാന്ധിയെ തുറന്നു കാട്ടി ശശി തരൂർ രാഹുലിന് പിറന്നാൾ സമ്മാനം നൽകിയെന്നും ബിജെപി നേതാക്കൾ പരിഹസിച്ചു. അതേസമയം, രാഹുൽ ഗാന്ധിയെ ആക്രമിക്കാൻ ബിജെപിക്ക് ആയുധം നൽകിയ തരൂരിനെതിരെ കോൺഗ്രസിൽ അതൃപ്തി ശക്തമാണ്.അടിക്കടിയുള്ള ശശി തരൂരിന്റെ മോദി പുകഴ്ത്തലിൽ കോൺഗ്രസിനകത്ത് തന്നെ ആദ്യമേ അതൃപ്തി ശക്തമാണ്. ഏറ്റവുമൊടുവിൽ സംഘർഷ മേഖലകളിലെ ഇന്ത്യൻ നാവികരോടുള്ള നിലപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയതാണ് പുതിയ പ്രശ്നങ്ങൾക്ക് കാരണം. തരൂരിൻ്റെ പുകഴ്ത്തൽ ബിജെപിക്ക് രാഹുൽ ഗാന്ധിയെ ആക്രമിക്കാനുള്ള ആയുധം ആയതാണ് തരൂരിനെതിരെ വീണ്ടും അതിർത്തി പുകയാൻ കാരണം. സംഘർഷ മേഖലകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികർക്ക് പ്രത്യേക പരിരക്ഷ നൽകണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെയാണ് തരൂർ പിന്തുണച്ചത്. രാഹുൽ ഗാന്ധിയെ തുറന്നു കാട്ടി രാഹുലിന് തരൂർ പിറന്നാൾ സമ്മാനം നൽകിയെന്നാണ് ബിജെപി ചൂണ്ടിക്കാട്ടുന്നത്. സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ വിമർശനങ്ങളെ തരൂരിന്റെ പരാമർശം ദുർബലപ്പെടുത്തിയെന്നും ബിജെപി നേതാവ് ഷെഹ്ഷാദ് പൂനെവാല പറഞ്ഞുAlso Read: മദ്യത്തിന്‍റെ വില പകുതിയിലധികം കുറയ്ക്കുന്നത് ഇതാദ്യം, യുവതലമുറയെ വഴിതെറ്റിച്ചേക്കാവുന്ന തെറ്റായ സമീപനം: പിണറായി വിജയൻദേശീയ താൽപര്യങ്ങൾ ഉള്ള വിഷയങ്ങളിൽ ശശി തരൂർ ദേശീയതയ്ക്ക് ഒപ്പം നിൽക്കുന്നുവെന്നും, എന്നാൽ രാഹുൽ ഗാന്ധി മറിച്ചാണെന്നും ബിജെപി നേതാക്കൾ വിമർശിച്ചു. രാഹുൽ ഗാന്ധിയെ വിമർശിക്കാൻ തരൂർ ബിജെപിക്ക് ആയുധം നൽകിയതിൽ കടുത്ത അതൃപ്തിയാണ് കോൺഗ്രസിൽ ഉയരുന്നത്.The post ശശി തരൂരിൻ്റെ മോദി അനുകൂല പ്രസ്താവന രാഹുൽ ഗാന്ധിക്കെതിരെ ആയുധമാക്കി ബിജെപി appeared first on Kairali News | Kairali News Live.