കുട്ടികളെ ശാരീരികമായി പീഡിപ്പിച്ച കേസ്;ഓമല്ലൂര്‍ എലോഹിം വര്‍ഷിപ്പ് സെന്ററിലെ മൂന്നുപേര്‍ അറസ്റ്റില്‍

Wait 5 sec.

പത്തനംതിട്ട |  വൃദ്ധ സദനത്തില്‍ താമസിച്ച് പഠിച്ചു വന്നിരുന്ന നിര്‍ധനരായ കുട്ടികളെ ശാരീരികമായി പീഡിപ്പിച്ച കേസില്‍ മുന്നു പേര്‍ അറസ്റ്റില്‍. പത്തനംതിട്ട ഓമല്ലൂര്‍ ഊന്നുകല്ല് വെട്ടോലിമലയില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന പാസറ്റര്‍ ബിനു വാഴമുട്ടത്തിലിന്റെ എലോഹിം വര്‍ഷിപ് സെന്ററിലെ നടത്തിപ്പുകാരായ മൂന്നു പേരാണ് അറസ്റ്റിലായത്്. ഓമല്ലൂര്‍ ചെന്നീര്‍ക്കര മുട്ടത്തുക്കോണം സ്വദേശി പുല്ലാമല ഇരുന്ന കുഴിക്കല്‍ പുതുവേലില്‍ വീട്ടില്‍ റെജി സോളമന്‍ (42), പത്തനംതിട്ട പ്രമാടം മല്ലശ്ശേരി വട്ടക്കുളഞ്ഞി ചരിവ് കാലായില്‍ വീട്ടില്‍ ബെന്നി ബാബു(38), കൊല്ലം പൂയപ്പള്ളി കാറ്റാടി മരുതമണ്‍പള്ളി ബിജോ ഭവനം വീട്ടില്‍ സിജോ കുഞ്ഞുമോന്‍ (34) എന്നിവരെയാണ് പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്.ഇടുക്കി അമ്പലമേട് സ്വദേശിയായ 17 കാരനെ അതിക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ഇവരെ പോലീസ് അന്വേഷിച്ചു വരികയായിരുന്നു. ഈ കേസ് രജിസ്റ്റര്‍ ചെയ്തതിനുശേഷം എരുമേലി സ്വദേശിയായ 15 കാരനെ 2025 ഡിസംബര്‍ മാസം മോഷണക്കുറ്റം ആരോപിച്ച് പലതവണ ഉപദ്രവിച്ചതായി പരാതി വരികയും ഇതിലും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോള്‍ അറസ്റ്റിലായ മൂന്നുപേര്‍ തന്നെയാണ് ആ കേസിലും പ്രതികള്‍ ആയിട്ടുള്ളത്. പാസ്റ്റര്‍ ബിനു വാഴമുട്ടത്തിലിന് സംസ്ഥാനത്തെ രാഷ്ട്രീയ ഉന്നതന്‍മാരുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി അന്വേഷണം ഇഴയുന്നതായി ആരോപണം ഉയരുന്നതിനിടയിലായിരുന്നു അറസ്റ്റ്.പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദിന്റെ നിര്‍ദ്ദേശാനുസരണം എസ് ഐ ടി പ്രതികള്‍ക്കായി ഊര്‍ജ്ജിതമായി അന്വേഷണം നടത്തിവരികയായിരുന്നു. ഇലവുംതിട്ട എസ് എച്ച് ഒ അനീഷ് കരിം, എസ് ഐ ഉണ്ണികൃഷ്ണന്‍, എസ് സി പി ഒമാരായ ധനൂപ്, ശ്രീരാജ്, സി പി ഒമാരായ അജിത്ത്, വിഷ്ണു എന്നിവര്‍ അടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ നാളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.Content Highlights: Three workers from the Elohim Worship Centre in Omalloor were arrested by the Ilavumthitta police for physically assaulting underprivileged children. The suspects had been evading law enforcement following multiple abuse complaints involving minors. They were apprehended under the direction of District Police Chief R Anand.