ഹാജിമാർ വിശ്വാസികൾക്ക് മാതൃകയാവണം: കാന്തപുരം

Wait 5 sec.

കാരന്തൂർ| ഹജ്ജ് കർമം കഴിഞ്ഞെത്തിയ ഹാജിമാർ ജീവിത വിശുദ്ധിയിലും ആരാധനകളിലും വിശ്വാസികൾക്ക് മാതൃകയാവണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. മർകസിൽ നടന്ന ഹാജി സംഗമത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിശുദ്ധ മക്കയിലെത്തി ഹജ്ജും അനുബന്ധ കർമങ്ങളും നിർവഹിക്കുകയെന്നത് സവിശേഷമായി ലഭിക്കുന്ന സൗഭാഗ്യമാണ്. അതുകൊണ്ടുതന്നെ ഹജ്ജാനന്തര ജീവിതം സ്രഷ്ടാവിന് തൃപ്തികരമായ രീതിയിൽ വിനിയോഗിക്കാൻ ജാഗ്രത പുലർത്തണമെന്നും ഉസ്താദ് പറഞ്ഞു.മർകസ് കാമിൽ ഇജ്തിമ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ വിവിധ ഗ്രൂപ്പുകൾ മുഖേന ഹജ്ജ് കർമം നിർവഹിച്ച സംസ്ഥാനത്തെ വ്യത്യസ്ത ജില്ലകളിൽ നിന്നുള്ള വിശ്വാസികൾ സംബന്ധിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ ചെയർമാനും മർകസ് ഡയറക്ടർ ജനറലുമായ സി മുഹമ്മദ് ഫൈസി പരിപാടി ഉദ്ഘാടനം ചെയ്തു.സമസ്ത മുശാവറ അംഗം വിപിഎം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ പ്രാർഥനക്ക് നേതൃത്വം നൽകി. റഹ്മത്തുല്ലാഹ് സഖാഫി എളമരം, സയ്യിദ് ജസീൽ കാമിൽ സഖാഫി, മുഹമ്മദലി സഖാഫി വള്ളിയാട്, അബ്ദുൽ കരീം സഖാഫി മായനാട്, അലി മുസ്‌ലിയാർ വടക്കാഞ്ചേരി, സിപി സൈതലവി ചെങ്ങര തുടങ്ങിയവർ സംബന്ധിച്ചു.Content Highlights:Samastha General Secretary Kanthapuram AP Aboobacker Musliyar addressed the Haj pilgrim gathering at Markaz Karanthur. He urged the pilgrims to maintain spiritual purity and serve as role models for the community. The event was inaugurated by Markaz Director General C Muhammad Faiz.