ഫയർഫോഴ്സിലും വ്യാപക സ്ഥലം മാറ്റം. 1200ഓളം പേരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് സ്ഥലം മാറ്റം നടത്തിയിരിക്കുന്നത്. റിട്ടയർ ചെയ്ത കോൺഗ്രസ് അനുകൂല സഘടനാ നേതാവിൻ്റെ നിർദ്ദേശ പ്രകാരമാണ് സ്ഥലം മാറ്റത്തിനുള്ള ഓർഡർ ഇറക്കിയത്. ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്നുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്. രാഷ്ട്രീയ പ്രേരിത സ്ഥലം മാറ്റത്തിനെതിരെ വ്യാപക പ്രതിഷേധം.യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇവർക്കെതിരെ വ്യാപക ആരോപണങ്ങളാണ് ഉയരുന്നത്. യുഡിഎഫ് സർക്കാർ എല്ലാ വകുപ്പുകളിലും നിയമനങ്ങളിൽ സ്വന്തക്കാരെ കുത്തി തിരുകുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ തലങ്ങും വിലങ്ങും സ്ഥലം മാറ്റങ്ങളാണ്. ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണിയുമായി യുഡിഎഫ് സര്‍ക്കാര്‍ രംഗത്ത് വന്നിരുന്നു.also read; ‘പിഎംശ്രീയിൽ തുടരാൻ മുസ്ലിംലീഗിന്റെയും ജമാഅത്ത് ഇസ്ലാമിയുടെയും പിന്തുണയുള്ള സതീശൻ എന്തായാലും തയ്യാറാകില്ല’; പരിഹാസവുമായി വി വസീഫ്ആദ്യം ഐഎഎസ് തലപ്പത്തും പിന്നീട് ഐപിഎസ് തലപ്പത്തും അഴിച്ചു പണികൾ നടത്തിയിരുന്നു. ഐപിഎസ് തലപ്പത്തെ അഴിച്ചുപണിയിൽ ചില ഉദ്യോഗസ്ഥർ അസംതൃപ്തിയും അസൗകര്യവും അറിയിച്ചതോടെയാണ് പുതിയ മാറ്റം. അധ്യയനവർഷം ഉൾപ്പെടെ ആരംഭിച്ചതിന് പിന്നാലെ വരുന്ന സ്ഥലം മാറ്റങ്ങളിൽ കുടുംബമായി താമസിക്കുന്ന ഉദ്യോഗസ്ഥർക്കിടയിൽ അതൃപ്തി പുകയുകയാണ്.The post ഫയർഫോഴ്സിൽ 1200 പേരെ സ്ഥലം മാറ്റി; നടപടി കോൺഗ്രസ് അനുകൂല സഘടനാ നേതാവിൻ്റെ നിർദേശ പ്രകാരം appeared first on Kairali News | Kairali News Live.