ബെംഗളൂരുവിലെ മല്ലേശ്വരത്ത് 20 കാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാസൻ ജില്ലയിലെ സകലേഷ്പൂർ നിവാസിയായ അനുഷയാണ് കൊല്ലപ്പെട്ടത്. 27 കാരനായ ശരത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ ആസ്പദമാക്കി പൊലിസ് പറയുന്നത് ഇങ്ങനെയാണ്. കഴിഞ്ഞ ശനിയാഴ്ച രാത്രി വ്യക്തിപരമായ കാര്യങ്ങളെച്ചൊല്ലി നടന്ന തർക്കത്തെ തുടർന്നാണ് ശരത് അനുഷയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.ALSO READ : ചേലക്കരയിൽ വയോധികയുടെ കഴുത്തിൽ നിന്നും സ്വർണ്ണ മാല പൊട്ടിച്ചു; കവർന്നത് രണ്ടര പവനോളം തൂക്കം വരുന്ന മാലഇൻസ്റ്റാഗ്രാമിലുടെയാണ് അനുഷയും ശരതും പരിചയപ്പെട്ടുന്നത് പിന്നാലെ ഇരുവരും മല്ലേശ്വരത്ത് ഒരു വാടക വീട്ടിൽ ഒരുമിച്ച് താമസിച്ചു വരുകയായിരുന്നു . ശരത് വാട്ടർ ടാങ്കർ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. തിങ്കാളഴ്ച്ച ശരത് തന്റെ അഭിഭാഷകനോട് എല്ലാ കാര്യങ്ങളു തുറന്ന് പറഞ്ഞതിനും പീന്നാലെയാണ് കുറ്റകൃത്യം പുറത്ത് വരുന്നത്. അഭിഭാഷകനിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു തുടർന്ന് മൃതദേഹം കണ്ടെത്തി. നിലവിൽ കൂടുതൽ വിവരങ്ങൾ അറിയുന്നതിനു വേണ്ടി ശരത്തിനെ ചോദ്യം ചെയ്ത് വരുകയാണ്.The post ഇൻസ്റ്റാഗ്രാമിലൂടെ സൗഹൃദവും പിന്നാലെ കൊലപാതകവും; സംഭവം ബെംഗളൂരുവിൽ appeared first on Kairali News | Kairali News Live.