പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഒരു നടപടിയും മുൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട് യാതൊരു നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു.പദ്ധതിയിൽ നിന്ന് എൽഡിഎഫ് സർക്കാർ ഫണ്ട് വാങ്ങിയിട്ടില്ല. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലെ ഫണ്ട് വാങ്ങിയെന്ന പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന് ശിവൻകുട്ടി വ്യക്തമാക്കി.also read; പി എം ശ്രീയുമായി സർക്കാർ മുന്നോട്ട് ? ; പദ്ധതി പഠിക്കാൻ നാലംഗ മന്ത്രിസഭ ഉപസമിതി രൂപീകരിച്ചുസ്കൂളുകളുടെ ലിസ്റ്റ് നൽകിയിട്ടില്ല. പിഎം ശ്രീയുടെ പേരിൽ ഒരു രൂപ പോലും കഴിഞ്ഞ സർക്കാർ വാങ്ങിയിട്ടില്ല. കത്ത് നൽകിയിട്ടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളം. പദ്ധതിയുമായി മുന്നോട്ടു പോകുന്നില്ലെന്ന് അറിയിച്ചു കത്ത് നൽകിയിട്ടുണ്ട്. ഉപസമതി രൂപീകരിച്ചത് . ഉപസമിതി ജനങ്ങളെ പറ്റിക്കുവാൻ വേണ്ടിയുള്ളത്. കേന്ദ്രസർക്കാരുമായുള്ള അഡ്ജസ്റ്റ്മെന്റിന്റെ ഭാഗമാണിതെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.ഒരു മാസം കൊണ്ട് യുഡിഫ് സ്വീകരിച്ചത് തൊഴിലാളി വിരുദ്ധ നിലപാട് ആണെന്നും അദ്ദേഹം ആരോപിച്ചു. ഇതിനെതിരെ വലിയ സമരത്തിലേക്ക് പോകാൻ ആണ് സിഐടിയുവിന്റെ തീരുമാനം. കരാർ ജീവനക്കാരെ പറഞ്ഞു വിടാൻ സർക്കാർ ശ്രമിക്കുന്നു . വലിയ രീതിയിൽ ആശ്രിത നിയമനങ്ങൾ നടത്തുന്നു. എല്ലാ അധികാരവും മുഖ്യമന്ത്രിയിൽ മാത്രം ഒതുങ്ങുന്നതായി അദ്ദേഹം പറഞ്ഞുThe post പിഎം ശ്രീ ഫണ്ട് എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ല, മുഖ്യമന്ത്രിയുടേത് അടിസ്ഥാനരഹിതമായ പ്രസ്താവന; വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.