സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട് കേസ്; വീണ ടി ഇ ഡിക്ക് മുന്നില്‍ ഹാജരായി

Wait 5 sec.

കൊച്ചി| സിഎംആര്‍എല്‍ എക്സാലോജിക് മാസപ്പടി ഇടപാട് കേസില്‍ വീണ ടി ഇ ഡിയ്ക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ ഇ ഡി ഓഫീസിലാണ് ഹാജരായത്. ഭര്‍ത്താവും എംഎല്‍എയുമായ മുഹമ്മദ് റിയാസിനൊപ്പമാണ് വീണ ഇ ഡി ഓഫീസില്‍ എത്തിയത്.കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാവാന്‍ വീണയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്നത്തെ തുടര്‍ന്ന് എത്തിയിരുന്നില്ല. എസ്എഫ്ഐഒ റിപ്പോര്‍ട്ടിന്റെ വിവരങ്ങളും, റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.ഇന്നലെ സി എം ആര്‍ എല്‍ എം ഡി. ശരണ്‍ എസ് കര്‍ത്തയെയും എംപവര്‍ ഇന്ത്യ കാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ ജയ എസ് കര്‍ത്തയെയും ഇ ഡി ചോദ്യം ചെയ്തിരുന്നു. എംപവര്‍ വീണക്ക് രണ്ട് തവണയായി 50 ലക്ഷം വായ്പ അനുവദിച്ചിരുന്നു. ആദ്യ തവണ തിരിച്ചടവ് മുടങ്ങിയിട്ടും വീണ്ടും വായ്പ അനുവദിച്ചുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.ശശിധരന്‍ കര്‍ത്തയുടെ മകളും സി എം ആര്‍ എല്‍ ഡയറക്ടറുമായ ഷിബി എസ് കര്‍ത്തയെയും കഴിഞ്ഞ ദിവസം ഇ ഡി ചോദ്യം ചെയ്തിരുന്നു. സി എം ആര്‍ എല്ലുമായി ബന്ധമുള്ളതും ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടതുമായ നിപുണ ഇന്റര്‍നാഷണല്‍സിന്റെ പ്രധാന ചുമതലക്കാരി കൂടിയാണ് ഷിബി എസ് കര്‍ത്ത.Content Highlights:Exalogic owner Veena Vijayan appeared before the Enforcement Directorate in Kochi for questioning in the CMRL monthly payoff case. She arrived at the ED office accompanied by her husband and MLA Muhammad Riyas. The interrogation is based on the SFIO report and documents seized during previous raids.