മൂവാറ്റുപുഴയിൽ യുവതിയെ പിന്തുടർന്ന് അപായപ്പെടുത്താൻ ശ്രമിച്ച കേസ്; അറസ്റ്റിലായവരിൽ മഹിളാ കോൺഗ്രസ് നേതാവിന്റെ മകനും

Wait 5 sec.

മൂവാറ്റുപുഴയിൽ യുവതിയെ പിന്തുടർന്ന് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായവരിൽ മഹിളാ കോൺഗ്രസ് നേതാവിന്റെ മകനും. മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സിനിജ സനലിന്റെ മകൻ അർജുൻ സനിലാണ് അഞ്ചു പ്രതികളിൽ ഒരാൾ. അർജുൻ ഉൾപ്പെടെ അഞ്ച് പ്രതികൾ നിലവിൽ റിമാൻഡിൽ ആണ്.യുവതിയെ അപായപ്പെടുത്താൻ ശ്രമിച്ച അഞ്ചംഗസംഘം മാരകായുധങ്ങളുമായി ബൈക്കിൽ പിന്തുടരുകയായിരുന്നു. പ്രാണരക്ഷാർത്ഥം ടിപ്പറിൽ കയറിപ്പോയ യുവതിയെ 19 കിലോമീറ്ററോളം സംഘം ബൈക്കിൽ പിന്തുടർന്നു. പിന്നീട് പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികൾ യുവതിയെ ബൈക്കിൽ പിന്തുടരുന്ന ദൃശ്യങ്ങൾ കൈരളി ന്യൂസിന്.also read; ചേലക്കരയിൽ വയോധികയുടെ കഴുത്തിൽ നിന്നും സ്വർണ്ണ മാല പൊട്ടിച്ചു; കവർന്നത് രണ്ടര പവനോളം തൂക്കം വരുന്ന മാലജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡിലേക്ക് നടന്നു പോകവെ ജംഗ്ഷന് അടുത്ത് വെച്ച് ബൈക്കിലെത്തിയ യുവാക്കൾ യുവതിയെ പിന്തുടരുകയും മോശ വിചാരത്തോടെ സമീപിക്കുകയും ‘ചെയ്തു. ഈ സമയം യുവതി പോലീസിനെ വിളിച്ചു. ഉടനെ പോലിസ് പാഞ്ഞെത്തി യുവതിയെ സുരക്ഷിതയാക്കി. പോലീസ് ജീപ്പ് കണ്ട് പിന്തുടർന്നവർ പിന്തിരിഞ്ഞു.The post മൂവാറ്റുപുഴയിൽ യുവതിയെ പിന്തുടർന്ന് അപായപ്പെടുത്താൻ ശ്രമിച്ച കേസ്; അറസ്റ്റിലായവരിൽ മഹിളാ കോൺഗ്രസ് നേതാവിന്റെ മകനും appeared first on Kairali News | Kairali News Live.