16 വയസിനു താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വേണ്ട, ഓസ്ട്രേലിയക്കുപിന്നാലെ നിർണായക തീരുമാനവുമായി ബ്രിട്ടൺ

Wait 5 sec.

16 വയസിനുതാഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വേണ്ടെന്ന നിർണായക തീരുമാനവുമായി ബ്രിട്ടൺ. ലോകമെമ്പാടുമുള്ള കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ സമ്മ‍‌‍ർദ്ദം ശക്തമാകുന്നതിനിടയിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കീ‍ർ സ്റ്റാമറിന്റെ പ്രഖ്യാപനം.സ്നാപ്ചാറ്റ്, ടിക്ടോക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക്, എക്സ് തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകൾക്കെല്ലാം ഈ വിലക്ക് ബാധകമായേക്കുമെന്നാണ് വിവരം. നിയന്ത്രണങ്ങളുടെ ആദ്യഘട്ടം 2027 മാർച്ച് മാസത്തോടെ നിലവിൽ വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.also read:യു.എസിൽ മലയാളി ജഡ്ജിയായി; പിന്നീട് ശിക്ഷ ഏറ്റുവാങ്ങി കെ.പി. ജോർജ് ജയിലിലേക്ക്16 വയസിനു താഴെയുള്ള കുട്ടികൾക്കായി സോഷ്യൽ മീഡിയ നിരോധിച്ച ആദ്യ രാജ്യം ഓസ്‌ട്രേലിയയായിരുന്നു, ഡിസംബറിൽ ടിക് ടോക്ക്, ആൽഫബെറ്റിന്റെ യൂട്യൂബ്, മെറ്റയുടെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയുൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ നിരോധനം ഏ‍ർപ്പെടുത്തിയിരുന്നു. കുട്ടികളുടെ ആരോഗ്യത്തിലും സുരക്ഷയിലും സോഷ്യൽ മീഡിയയുടെ സ്വാധീനം വർദ്ധിക്കുന്ന സാഹചര്യത്തിലായിരുന്നു ഓസ്ട്രേലിയയുടെ നിർണായക തീരുമാനം.അതേസമയം, കുട്ടികളിലെ സോഷ്യൽ മീഡിയ ആസക്തി കുറയ്ക്കുന്നതിനായി ‘അനന്തമായ സ്ക്രോളിങ്’പരിമിതപ്പെടുത്തുന്നതിനുള്ള നടപടികളും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പരിഗണനയിലാണ്.The post 16 വയസിനു താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വേണ്ട, ഓസ്ട്രേലിയക്കുപിന്നാലെ നിർണായക തീരുമാനവുമായി ബ്രിട്ടൺ appeared first on Kairali News | Kairali News Live.