കൂപ്പുകുത്തിയ സ്വർണവില അതേപടി തുടരുന്ന കാഴ്ചയാണ് ഇന്ന് രാവിലെ കണ്ടെതെങ്കിൽ ഉച്ചയോടെ വില വീണ്ടും കുറഞ്ഞു. സ്വർണവില പവന്1160 രൂപ കുറഞ്ഞ് 1,09,640 രൂപയായി. ഗ്രാമിന് 145 രൂപ താഴ്ന്ന് 13,705 രൂപയായും മാറി. രാജ്യാന്തര വില താഴേക്ക് കൂപ്പുകുത്തിയതാണ് കേരളത്തിലും വില കുറയാൻ കാരണമായത്.യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്വർണവിലയിൽ ഇടിവുണ്ടായത്. ഇന്ന് മാത്രം 100 ഡോളറിലധികമാണ് നഷ്ടമുണ്ടായത്.Also Read: നിങ്ങളാണോ ഈ ആഴ്ചയിലെ ഭാഗ്യവാൻ; കാരുണ്യ പ്ലസ് ലോട്ടറി ഫലം പുറത്ത്ഇന്നലെ സ്വർണവിലയിൽ ഉണ്ടായ ഇടിവ് ഇന്ന് രാവിലെയും മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്നലെ 200 രൂപയോളം വിപണി നിരക്കിൽ കുറവ് സംഭവിച്ചിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,800 രൂപയായാണ് കുറഞ്ഞിരുന്നത്. ഇന്ന് രാവിലെയും മാറ്റമില്ലാതെ ഈ വില തുടർന്നെങ്കിലും ഉച്ചക്ക് വീണ്ടും സ്വർണവിലയിൽ ഇടിവുണ്ടാവുകയായിരുന്നു.The post വീണ്ടും ഇടിഞ്ഞ് സ്വർണവില; ഗ്രാമിന് വില 13,705 രൂപയായി കുറഞ്ഞു appeared first on Kairali News | Kairali News Live.