ഹെയ്തിക്കെതിരെയും നെയ്മറില്ല; എങ്കിലും പരിശീലനത്തിനിറങ്ങി

Wait 5 sec.

ന്യൂജേഴ്‌സി | ബ്രസീല്‍ താരം സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ കളത്തിലിറങ്ങുന്നത് ഇനിയും നീളും. ഹെയ്തിയുമായി ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ബ്രസീലിന്റെ രണ്ടാം മത്സരത്തിലും നെയ്മര്‍ കളിക്കില്ല.ബ്രസീല്‍ ഫുട്ബാള്‍ ഫെഡറേഷന്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം. ഗ്രൂപ്പ് സി-യില്‍ ശനിയാഴ്ച പുലര്‍ച്ചെ ആറിനാണ് ബ്രസീല്‍-ഹെയ്തി മത്സരം.നെയ്മറിന് ഫിറ്റ്നെസ് പൂര്‍ണമായി വീണ്ടെടുക്കാനായിട്ടില്ല. എന്നാല്‍, പരുക്കില്‍ നിന്ന് മുക്തനായ താരം ബുധനാഴ്ച ന്യൂജഴ്‌സിയിലെ മോറിസ്ടൗണിലുള്ള ക്ലബിന്റെ പരിശീലന ഗ്രൗണ്ടില്‍ ബ്രസീലിയന്‍ ടീം അംഗങ്ങള്‍ക്കൊപ്പം ചേര്‍ന്നിരുന്നു. സഹതാരങ്ങള്‍ക്കൊപ്പം കുറച്ചുനേരം പരിശീലനം നടത്തിയ നെയ്മര്‍, പിന്നീട് വിദഗ്ധ പരിശീലകനൊപ്പവും പ്രത്യേകം പരിശീലനത്തിലേര്‍പ്പെട്ടു. ഫിറ്റ്‌നെസ് പൂര്‍ണമായി വീണ്ടെടുക്കാനായി താരം ന്യൂജഴ്‌സിയില്‍ തന്നെ തുടരുമെന്ന് ഫെഡറേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. സാന്റോസ് ക്ലബിനു വേണ്ടി കളിക്കുന്നതിനിടെയാണ് നെയ്മറിന് പരുക്കേറ്റത്.Content Highlights:Neymar has been ruled out of Brazil upcoming match against Haiti due to fitness concerns. Despite missing the game the superstar forward joined his teammates on the field for a light training session. His presence at the training ground provided a significant boost to the squad morale.