ഫിഫ ലോകകപ്പ് 2026: ആദ്യ പകുതിയിൽ സ്പെയിനിനെ പിടിച്ചുകെട്ടി ക്യാബോ വെർദെ

Wait 5 sec.

അറ്റ്ലാന്റയിൽ നടക്കുന്ന ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് എച്ച് മത്സരത്തിൽ മുൻ ജേതാക്കളായ സ്പെയിനിനെ ഒന്നാം പകുതിയിൽ ഗോൾരഹിത സമനിലയിൽ തളച്ച് ആഫ്രിക്കൻ വൻകരയോട് ചേർന്ന് കിടക്കുന്ന കുഞ്ഞു ദ്വീപു സമൂഹമായ ക്യാബോ വെർദെ.തിരമാല പോലെ ആക്രമണങ്ങൾ അഴിച്ചുവിട്ട സ്പാനിഷ് പടയെ കരുത്തുറ്റ പ്രതിരോധവുമായി നേരിട്ട് ക്യാബോ വെർദെ തിളങ്ങി. പെഡ്രി, ഫെറാൻ ടോറസ്, മിക്കൽ ഒയാർസബാൽ എന്നിവരെ മുന്നിൽ നിർത്തി സ്പെയിൻ നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾകീപ്പർ വോസീന്യയുടെ മികച്ച സേവുകളും പ്രതിരോധനിരയുടെ ജാഗ്രതയും സ്പെയിനിന് തിരിച്ചടിയായി. മറുവശത്ത്, പ്രത്യാക്രമണങ്ങളിലൂടെ ക്യാബോ വെർദെയും ഇടയ്ക്കിടെ ഭീഷണി ഉയർത്താൻ ശ്രമിക്കുന്നുണ്ട്.Also Read: യമാൽ കളത്തിലിറങ്ങുമോ? അപ്ഡേറ്റ് നൽകി കോച്ച് ലൂയിസ് ഡി ലാ ഫ്യൂണ്ടെ2010 ലോകകപ്പിലെ ആദ്യ മത്സരത്തിൽ കിരീടമോഹവുമായി എത്തിയ സ്പെയിനിനെ സ്വിറ്റ്സർലാൻഡ് അട്ടിമറിച്ച കളിയുടെ ഓർമ്മ ക്യാബോ വെർദെയുടെ പ്രകടനം പലരിലും ഉണർത്തി. നിലവിലെ യൂറോ കപ്പ് ജേതാക്കളായ സ്പെയിൻ ഫേവറിറ്റുകളായി മത്സരത്തിനിറങ്ങിയെങ്കിലും ആദ്യ പകുതിയിൽ വിയർക്കുന്നുണ്ട്.FIFA World Cup 2026: Cape Verde holds Spain in the first halfThe post ഫിഫ ലോകകപ്പ് 2026: ആദ്യ പകുതിയിൽ സ്പെയിനിനെ പിടിച്ചുകെട്ടി ക്യാബോ വെർദെ appeared first on Kairali News | Kairali News Live.