അടൂര്‍ | പത്തനംതിട്ട അടൂരിലെ കൊടുമണ്‍ ശണ്ഠനല്ലൂര്‍ ഇടിഞ്ചിറ ദേവീ ക്ഷേത്രത്തില്‍ നിന്ന് കെടാവിളക്ക് ഉള്‍പ്പെടെ അഞ്ച് തൂക്കുവിളക്കുകള്‍ മോഷ്ടിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കൊടുമണ്‍ ഇടത്തിട്ട മടുക്ക വിളയില്‍ വീട്ടില്‍ അജിത്ത് (50) ആണ് അറസ്റ്റിലായത്.ഇന്നലെ രാത്രി 8:30 ഓടെ ഇടിഞ്ചിറ ദേവീക്ഷേത്രത്തില്‍ നിന്നും ചാക്കുകെട്ടുമായി പോകുന്നതായി കണ്ട പ്രതിയെ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തുകയും കൊടുമണ്‍ പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ചാക്ക് തുറന്ന് പരിശോധിച്ച പോലീസ്, ഇടിഞ്ചിറ ദേവീക്ഷേത്രത്തിലെ കെടാവിളക്ക് ഉള്‍പ്പെടെ ്ഞ്ച് വലിയ തൂക്കുവിളക്കുകള്‍ കണ്ടെത്തി.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ് എച്ച് ഒ. ശ്രീലാല്‍ ചന്ദ്രശേഖരന്‍, എസ് ഐ. ജെ യു ജിനു, എസ് സി പി ഒ. ജെ തോമസ്, സി പി ഒ. സാബു എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.