കോഴിക്കോട് തിക്കോടിയിൽ ഒരാൾക്ക് മലേറിയ സ്ഥിരീകരിച്ചു. മധ്യപ്രദേശിൽ നിന്ന് വന്ന അതിഥി തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞമാസം അവസാനമാണ് ഇയാൾ കോഴിക്കോട് എത്തിയത്. ഈ മാസം എട്ടാം തീയതി പനിയും മറ്റു ലക്ഷണങ്ങളും പ്രകടിപ്പിച്ചു.രോഗത്തിന്റെ ഉറവിടം മധ്യപ്രദേശ് ആണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗബാധിതൻ തിക്കോടിയിലെ താമസ വീട്ടിൽ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. സംസ്ഥാനത്ത് ഈ വർഷത്തെ ആദ്യത്തെ മലേറിയ കേസ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.also read; തൃശ്ശൂരിൽ വീണ്ടും ഷിഗെല്ലാ മരണം; രോഗബാധയെ തുടർന്ന് മരിച്ചത് മാപ്രാണം സ്വദേശിപനിയോടൊപ്പം ശക്തമായ കുളിരും, തലവേദനയും പേശി വേദനയുമാണ് പ്രാരംഭ ലക്ഷണം. വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ, ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്നുദിവസം കൂടുമ്പോഴോ ആവര്‍ത്തിക്കുന്നത് മലമ്പനിയുടെ മാത്രം പ്രത്യേക ലക്ഷണമായി കരുതാംThe post കോഴിക്കോട് ഒരാൾക്ക് മലേറിയ സ്ഥിരീകരിച്ചു; മധ്യപ്രദേശ് സ്വദേശിയായ അതിഥി തൊഴിലാളിക്കാണ് രോഗബാധ appeared first on Kairali News | Kairali News Live.