ട്രാഫിക് നിയമപരിഷ്കരണം ഫലം കണ്ടു; കുവൈത്തിൽ ഗുരുതര ഗതാഗത നിയമലംഘനങ്ങളിൽ കുറവ്

Wait 5 sec.

പുതിയ ട്രാഫിക് നിയമം നടപ്പിലാക്കിയതിന് പിന്നാലെ കുവൈത്തിൽ ഗുരുതര ഗതാഗത നിയമലംഘനങ്ങളിൽ ശ്രദ്ധേയമായ കുറവ് രേഖപ്പെടുത്തിയതായി കുവൈറ്റ്‌ ഗതാഗത വകുപ്പ്‌ അറിയിച്ചു. റോഡ് സുരക്ഷ ശക്തിപ്പെടുത്തുക, അപകടങ്ങൾ കുറയ്ക്കുക, നിയമപാലനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കിയ പുതിയ നിയമം പ്രതീക്ഷിച്ച ഫലം നൽകിത്തുടങ്ങിയെന്നാണ് വിലയിരുത്തൽ.ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, റെഡ് സിഗ്നൽ ലംഘനങ്ങൾ 63 ശതമാനവും അനുവദനീയമായ വേഗപരിധി മറികടന്നുള്ള അമിതവേഗ യാത്രകൾ 65 ശതമാനവും കുറഞ്ഞിട്ടുണ്ട്. പുതിയ നിയമം പ്രാബല്യത്തിൽ വന്നശേഷം ഡ്രൈവർമാരുടെ പെരുമാറ്റത്തിൽ പ്രകടമായ മാറ്റം ഉണ്ടായതായും അധികൃതർ ചൂണ്ടിക്കാട്ടി.also read; ശ്രീലങ്കയിലും ഹൈപ്പർ മാർക്കറ്റുകൾ തുറക്കാൻ ലുലു ഗ്രൂപ്പ്; കൊളംബോ ​ഗവർണറുമായി കൂടിക്കാഴ്ച നടത്തി എം എ യൂസഫലികർശനമായ പിഴകളും ലൈസൻസ് സസ്‌പെൻഷൻ ഉൾപ്പെടെയുള്ള ശിക്ഷാനടപടികളും നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള സാങ്കേതിക നിരീക്ഷണ സംവിധാനങ്ങളും ശക്തിപ്പെടുത്തിയതാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് ട്രാഫിക് വകുപ്പ് വ്യക്തമാക്കി. നിയമലംഘനങ്ങൾക്കെതിരെ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന സർക്കാരിന്റെ നിലപാട് വാഹനമോടിക്കുന്നവർക്കിടയിൽ കൂടുതൽ ജാഗ്രത സൃഷ്ടിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.റോഡപകടങ്ങളുടെ പ്രധാന കാരണങ്ങളായി കണക്കാക്കപ്പെടുന്ന റെഡ് സിഗ്നൽ ലംഘനവും അമിതവേഗവും ഗണ്യമായി കുറഞ്ഞത് രാജ്യത്തെ ഗതാഗത സുരക്ഷാ സംവിധാനത്തിന് വലിയ ആശ്വാസമാണെന്ന് വിലയിരുത്തപ്പെടുന്നു. അപകടങ്ങളും മരണനിരക്കും കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ പരിശോധനകളും ബോധവത്കരണ പ്രവർത്തനങ്ങളും തുടരുമെന്ന് അധികൃതർ അറിയിച്ചു.ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കുകയും ഉത്തരവാദിത്തത്തോടെയും സുരക്ഷിതമായും വാഹനമോടിക്കുകയും ചെയ്യണമെന്ന് ട്രാഫിക് വകുപ്പ് എല്ലാ വാഹനയാത്രികരോടും വീണ്ടും അഭ്യർഥിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിൽ നിയമപാലനമാണ് ഏറ്റവും ഫലപ്രദമായ മാർഗമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.The post ട്രാഫിക് നിയമപരിഷ്കരണം ഫലം കണ്ടു; കുവൈത്തിൽ ഗുരുതര ഗതാഗത നിയമലംഘനങ്ങളിൽ കുറവ് appeared first on Kairali News | Kairali News Live.