ഇപ്പോൾ എല്ലാവരും 5 ജി ഫോണുകളാണ് ഉപയോഗിക്കുന്നത്. 5 ജി കണക്ഷനുകളുമാണ് നാമെല്ലാം ഉപയോഗിക്കുന്നത്. തിരക്കുപിടിച്ച ജിവിതത്തിൽ 5 ജി സ്പീഡ് നെറ്റ്‍വർക്കിന് അത്യാവശ്യവുമാണ്. എന്നാൽ ഇതിലൂടെ ചില ബുദ്ധിമുട്ടുകൾ എല്ലാവരും നേരിടുന്നുണ്ട്. നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ ഫോണിൻ്റെ ബാറ്ററി 5 ജി സിഗ്നനൽ ഊറ്റിയെടുക്കുന്നുണ്ട്. എപ്പോഴെങ്കിലും നിങ്ങൾ ഇതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ.ചിലരൊക്കെ ഇത് ശ്രദ്ധിച്ച് കാണും. എന്നാൽ എന്താണ് ഇതിന് കാരണമെന്നും എങ്ങനെ ഇത് പരിഹരിക്കാമെന്നും ആലോചിച്ചിട്ടുണ്ടോ? നെറ്റ്വർക്ക് വേഗത, ഡെലിവറികൾ, എന്നിവയെല്ലാം കൂടുതൽ കാര്യക്ഷമമാക്കാനാണ് ഇത് കൂടുതൽ ബാറ്ററി ഉപയോഗിക്കുന്നത്. യാത്ര വേളകളിൽ 4 ജി 5 ജി സിഗ്നലുകൾ മാറി മാറി സ്വിച്ച് ആകുന്നതും ചാർജ് കുറയാൻ കാരണമാകുന്നുണ്ട്.Also read: ജന്മദിനത്തിൽ ‍വിഷ് ചെയ്യാൻ മറക്കാറുണ്ടോ ? ഇനി മുൻകൂട്ടി വാട്സ്ആപ്പിൽ മെസേജ് ഷെഡ്യൂൾ ചെയ്യാംബാറ്ററി ചാർജ് കൂടുതൽ സമയം നിലനിർത്താൻ ഇത് ചെയ്യൂനിങ്ങളുടെ ഫോണിലെ ബാറ്ററി ചാർജ് കൂടുതൽ നേരം നിർത്താനായി ചിലപൊടിക്കൈകൾ ഉണ്ട്. ഫോണിലെ ചില സെറ്റിങ്സുകൾ മാറ്റിയാൽ ചാർജ് കുറയുന്നത് താത്കാലികമായി പരിഹരിക്കാം. അതിനായി അഡാപ്റ്റിവ് ബാറ്ററി ഓൺ ചെയ്യുക. ഇത് ഓരോ ആപ്പിനും, ഓരോ സമയത്തും ഏത് തരത്തിലാണ് ഫോൺ ബാറ്ററി ഉപയോഗിക്കുന്നത് എന്ന് നോക്കി ക്രമീകരണങ്ങൾ വരുത്തും. മറ്റൊരു പരിഹാരം നെറ്റ് വർക്ക് കവറേജ് കുറവുള്ള സ്ഥലങ്ങളിൽ ഫോണിൻ്റെ കണക്ഷൻ 4 ജി യിലേക്ക് മാറ്റുക. ഇതിന് പുറമെ ആവശ്യമില്ലാത്ത സമയങ്ങളിൽ ലൊക്കേഷൻ, ഡാറ്റാ എന്നിവ ഓഫ് ചെയ്തിടുകയുമാകാം.The post 5 ജി ഉപയോഗിക്കുമ്പോഴും യാത്രയിലും ഫോണിൻ്റെ ചാർജ് പെട്ടെന്ന് തീരുന്നതായി തോന്നാറുണ്ടോ? ഇത് ചെയ്താൽ പരിഹരിക്കാം appeared first on Kairali News | Kairali News Live.