വ്യാജവാർത്ത നൽകി അപകീർത്തിപ്പെടുത്തി; മലയാള മനോരമയ്‌ക്കെതിരെ ഒരു കോടി നഷ്ടപരിഹാരത്തിന്വക്കീൽ നോട്ടീസ് അയച്ച് എംവി ഗോവിന്ദൻ മാസ്റ്റർർ

Wait 5 sec.

വ്യാജവാർത്ത നൽകി അപകീർത്തിപ്പെടുത്തിയതിൽ മലയാള മനോരമയ്‌ക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് എം വി ഗോവിന്ദൻ മാസ്റ്റർ. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ്. സി.പി.ഐഎം സംസ്ഥാന സെക്രട്ടറിയെയും പാർട്ടി നേതൃത്വത്തെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വ്യാജവാർത്ത പ്രസിദ്ധീകരിച്ചെന്ന് കാട്ടിയാണ് നടപടിയ്ക്ക് ഒരുങ്ങുന്നത്.2026 ജൂൺ 14-ലെ മലയാള മനോരമ ദിനപത്രത്തിന്റെ 7-ാം പേജിൽ പ്രസിദ്ധീകരിച്ച “നേതൃത്വത്തിൽ ഒരുമാറ്റവും ഉണ്ടാകില്ലെന്ന് ഗോവിന്ദൻ; തന്നെയും പിണറായിയേയും മാറ്റിക്കളയാം എന്നതെല്ലാം വ്യാമോഹം” എന്ന തലക്കെട്ടിൽ വന്ന വാർത്ത പൂർണ്ണമായും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് വക്കീൽ നോട്ടീസിൽ വ്യക്തമാക്കുന്നുalso read; സ്ത്രീസുരക്ഷാ പെൻഷന് തുരങ്കം വെക്കുന്ന സർക്കാർ നിലപാട് അംഗീകരിക്കാനാവില്ല; പിണറായി വിജയൻ​നോട്ടീസ് ലഭിച്ച് 7 ദിവസത്തിനകം പ്രാധാന്യത്തോടെ നിരുപാധികം ക്ഷമാപണം പ്രസിദ്ധീകരിക്കണമെന്ന് നോട്ടിസിൽ ആവശ്യം. ഓൺലൈൻ പതിപ്പുകളിൽ നിന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും ഈ വാർത്ത അടിയന്തരമായി നീക്കം ചെയ്യണമെന്നും ആവശ്യം. മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം, തിരുവനന്തപുരം ബ്യൂറോ ചീഫ് സുജിത് നായർ എന്നിവർക്ക് എതിരെ അഡ്വ. പള്ളിച്ചൽ എസ്.കെ. പ്രമോദ് മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചത്The post വ്യാജവാർത്ത നൽകി അപകീർത്തിപ്പെടുത്തി; മലയാള മനോരമയ്‌ക്കെതിരെ ഒരു കോടി നഷ്ടപരിഹാരത്തിന് വക്കീൽ നോട്ടീസ് അയച്ച് എംവി ഗോവിന്ദൻ മാസ്റ്റർർ appeared first on Kairali News | Kairali News Live.