ഫിഫ ലോകകപ്പ് 2026: അടിക്കടി തിരിച്ചടി; ആദ്യപകുതിയിൽ ക്രൊയേഷ്യയും ഇംഗ്ളണ്ടും ഒപ്പത്തിനൊപ്പം

Wait 5 sec.

ഫിഫ ലോകകപ്പിലെ എൽ ഗ്രൂപ്പിലെ മത്സരത്തിൽ ക്രൊയേഷ്യയും ഇംഗ്ളണ്ടും ആദ്യ പകുതിയിൽ ഒപ്പത്തിനൊപ്പം. ഡല്ലാസിലെ ആർലിംഗ്ടൺ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടിയിട്ടുണ്ട്. ജൂഡ് ബില്ലിങ്‌ഹാമിന് മുന്നിലായി നായകൻ ഹാരി കെയിൻ ആക്രമണത്തിന് കുന്തമുനയായി നിലയുറപ്പിച്ച 4-2-3-1 ഫോർമേഷനിൽ ഇംഗ്ലണ്ട് അണിനിരന്നപ്പോൾ മറുവശത്ത് 3-4-3 വിന്യാസവുമായാണ് ക്രൊയേഷ്യ ഇറങ്ങിയത്. അത്യന്തം നാടകീയമായ തുടക്കത്തിന് പിന്നാലെ പെനാൽറ്റി കിക്കിലൂടെ 12 ആം മിനുട്ടിൽ ഇംഗ്ലണ്ട് മുന്നിലെത്തി. ലൂക്ക മോഡ്രിക് ഇംഗ്ലീഷ് താരത്തിന് നേരെ നടത്തിയ അപകടകരമായ പ്രെസ്സിങ്ങിനു പിന്നാലെ ലഭിച്ച പെനാൽറ്റി ആദ്യം ഹാരി കെയിൻ പാഴാക്കി. എന്നാൽ പന്ത് കിക്ക് ചെയ്യുന്നതിന് മുൻപ് തന്നെ ക്രൊയേഷ്യൻ താരം ബോക്സിലേക്ക് പ്രവേശിച്ചതിന് രണ്ടാമതും പെനാൽറ്റി എടുക്കാൻ അവസരം ലഭിച്ചത് ഹാരി കെയിൻ പാഴാക്കിയില്ല.മറുവശത്ത് ക്രൊയേഷ്യ നടത്തിയ പ്രത്യാക്രമണങ്ങളെ ഇംഗ്ലണ്ട് പ്രതിരോധവും ഗോൾ കീപ്പറും വിഫലമാക്കി. പിന്നാലെ ഗോൾ മടക്കാനുള്ള ആവേശത്തിൽ ക്രൊയേഷ്യ പ്രത്യാക്രമണങ്ങളിലൂടെ ഇംഗ്ലണ്ടിനെ പരീക്ഷിച്ചു. ഒടുവിൽ 37ആം മിനുട്ടിൽ മാർട്ടിൻ ബറ്റുറീന തൊടുത്ത ഒരു ഷോട്ടിലൂടെ അവർ സമനില ഗോൾ കണ്ടെത്തി. എന്നാൽ ഉടൻ മറുപടിയെത്തി 42ആം മിനുട്ടിൽ ലഭിച്ച കോർണർ കിക്കിനെ മികച്ചൊരു ഹെഡ്‌ഡറിലൂടെ ഹാരി കെയിൻ ഗോൾ വലയിലെത്തിച്ചു. എന്നാൽ അധികസമയത്ത് നടത്തിയ നീക്കം മൂസാ വലയിലെത്തിച്ചതോടെ വീണ്ടും ഇരു ടീമുകളും ഒപ്പത്തിനൊപ്പമായി.FIFA World Cup 2026:  Croatia and England score twice in first halfThe post ഫിഫ ലോകകപ്പ് 2026: അടിക്കടി തിരിച്ചടി; ആദ്യപകുതിയിൽ ക്രൊയേഷ്യയും ഇംഗ്ളണ്ടും ഒപ്പത്തിനൊപ്പം appeared first on Kairali News | Kairali News Live.