പിഎം ശ്രീ പദ്ധതിയില്‍ മുൻ നിലപാടിൽ നിന്നും പിന്തിരിഞ്ഞു യുഡിഎഫ് സര്‍ക്കാര്‍. അധികാരത്തിലേറിയാല്‍ പദ്ധതി നടപ്പിലാക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞവരാണ് ഇപ്പോൾ കേന്ദ്ര പദ്ധതി നടപ്പിലാക്കാൻ മുൻകൈ എടുത്തിരിക്കുന്നത്. എന്നാൽ പദ്ധതി നടപ്പിലാക്കുന്നതിന്‍റെ പ‍ഴി പൂർണമായും എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ തലയില്‍ കെട്ടിവെച്ച് ഒ‍ഴിയാനാണ് ഇപ്പോൾ യുഡിഎഫും മുഖ്യമന്ത്രി വിഡി സതീശനും ശ്രമിക്കുന്നത്.പ്രതിപക്ഷത്തിരുന്നപ്പോൾ പിഎം ശ്രീ പദ്ധതിയെ നഖശിഖാന്തം എതിർത്തവരാണ് മുഖ്യമന്ത്രി അടക്കമുള്ള യു ഡി എഫ് നേതാക്കൾ. എന്നാൽ ഭരണത്തിലെത്തിയപ്പോൾ കഴിഞ്ഞ സർക്കാർ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ മറപിടിച്ച് പിഎം ശ്രീ നടപ്പിലാക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് യുഡിഎഫ്. എല്ലാ പഴിയും മുൻ സർക്കാരിൽ തലയിൽ കെട്ടിവെച്ചും, എസ് എസ് കെ ഫണ്ടിന്റെ വസ്തുതകളും മറച്ചുവെച്ചുമാണ് വിഡി സതീശൻ സർക്കാർ പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ നീക്കം നടത്തുന്നത്.also read; ഷിഗെല്ലയിൽ ആശങ്ക; സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 167 കേസുകൾമോദിയുടെ ചിത്രം തൂക്കിയ ഒരു സ്കൂളും കേരളത്തിൽ ഉണ്ടാകില്ലെന്ന് നിശ്ചയിച്ച് ഉറപ്പിച്ചാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ പദ്ധതി നടപ്പിലാക്കില്ലെന്ന് കേന്ദ്രത്തെ അറിയിച്ചത്. കേരളത്തിന് ന്യായമായി ലഭിക്കേണ്ട തുക തടഞ്ഞപ്പോൾ പോലും അതിനെതിരെ ഒരു വാക്കു പോലും പ്രതികരിക്കാതിരിക്കുകയും അന്നത്തെ പ്രതിപക്ഷമാണ് ഭരണത്തണലിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ രംഗത്തെത്തിയിരിക്കുന്നത്.ഭരണത്തിലെത്തിയാൽ പിഎം ശ്രീ പദ്ധതി ചവറ്റുകൊട്ടയിൽ കളയണമെന്ന് പ്രസംഗിച്ച മുസ്ലിം ലീഗ് സ്വന്തം നിലപാടിലാണ് വെള്ളം ചേർത്തിരിക്കുന്നത്. മുസ്ലിം സാമുദായിക സംഘടനകൾ ലീഗിന്റെ ഈ നിലപാട് മാറ്റത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്ന ആശങ്കയും ലീഗ് നേതൃത്വത്തിനു ഉണ്ട്.കേവലം മുൻ സർക്കാരിനെ പഴിചാരി സംഘപരിവാറിനു പരവതാനി വിരിക്കാനുള്ള യുഡിഎഫ് തീരുമാനത്തിലെ ചതി കേരളവും തിരിച്ചറിയുന്നുണ്ട്.The post പിഎം ശ്രീയിൽ പറഞ്ഞ വാക്ക് വിഴുങ്ങി യുഡിഎഫ്; ഭരണത്തണലിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കുന്നു appeared first on Kairali News | Kairali News Live.