ലോകകപ്പ് പൊതുപ്രദർശനത്തിന് മുൻകൂർ അനുമതിയും ലൈസൻസും നിർബന്ധമാക്കിയതിനെതിരെ പ്രതിഷേധം ശക്തം. ഫുട്ബോൾ ആഘോഷത്തിന് വിലയിടുന്നത് പുതിയ കച്ചവട തന്ത്രമാണെന്ന് ആരാധകർ. വമ്പൻ കമ്പനികളൊരുക്കുന്ന ഫാൻ പാർക്കുകളിൽ ആളെ കൂട്ടാനാണ് പുതിയ തീരുമാനമെന്നാണ് വിമർശനംപൊതു ഇടങ്ങളിൽ ലോകകപ്പ് പ്രദർശനത്തിന് ഫിഫ ലൈസൻസ് വേണമെന്നും അതിന് വൻ തുക ഫീസ് അടയ്ക്കണമെന്നുമാണ് നിർബന്ധമാക്കിയിരുക്കുന്നത്. തുക അടയ്ക്കാത്ത പക്ഷം ആൻ്റി-പൈറസി നിയമത്തിൽ ഉൾപ്പെടുത്തി ഇത്തരം പൊതു പ്രദർശനങ്ങൾ നടത്തുന്നവർക്കെതിരെ കേസെടുക്കും. 2026 മുതൽ ഇന്ത്യയിൽ ഫിഫ മത്സരങ്ങളുടെ ഔദ്യോഗിക സംപ്രേഷണ പങ്കാളി സീ എന്റർടൈൻമെന്റ് എന്റർപ്രൈസസാണ്. കേരളത്തിലും മാഹിയിലും ഔദ്യോഗിക പബ്ലിക് വ്യൂയിംഗ് പരിപാടികൾ ഏകോപിപ്പിക്കുകയും ലൈസൻസിങ് സൗകര്യം നൽകുകയും ചെയ്യുന്നത് ഷാഫി മേത്തറിൻ്റെ ഉടമസ്ഥതയിലുള്ള ഈഗിൾസ് എഫ്.സി കേരളയും. കുത്തക കമ്പനികളുടെ തീരുമാനം ഫുട്ബോൾ ആരാധകരെ നിരാശരാക്കുന്നതാണ്.Also read: ദേ പിന്നേം മഴ; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്ഫുട്ബോൾ ആരാധകർക്ക് മത്സരം കാണുന്നതിനായി ജില്ലകൾ തോറും ഫാൻ പാർക്കുകൾ സ്ഥാപിക്കുമെന്നാണ് വാദം. എന്നാൽ ഇത്തരം ഫാൻ പാർക്കുകളിൽ എത്ര രൂപയാണ് പ്രവേശന ഫീസ് എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഈ ഫാൻ പാർക്കുകളിലേക്ക് ആളെ കൂട്ടുന്നതിനാണ് മറ്റ് പൊതുപ്രദർശനങ്ങൾ തടയാനുള്ള ഈ ശ്രമം എന്ന ആരോപണവും ശക്തമാണ്The post ഫൂട്ബോളിന് വിലയിടരുത്… ലോകകപ്പ് പൊതുപ്രദർശനത്തിന് മുൻകൂർ അനുമതിയും ലൈസൻസും; പ്രതിഷേധം ശക്തം appeared first on Kairali News | Kairali News Live.