സുഖമായി കിടന്നുറങ്ങാൻ ഇഷ്ടമല്ലാത്തവരുണ്ടോ. എന്നാൽ, അല്പനേരം കൂടി ഉറങ്ങാന്‍ തോന്നുന്നതും എഴുന്നേല്‍ക്കാന്‍ മടി തോന്നുന്നതും സ്വാഭാവികം. പക്ഷേ, ആളുകളില്‍ നിന്നും ഉത്തരവാദിത്തങ്ങളില്‍ നിന്നും അകന്നുമാറി എപ്പോഴും കട്ടിലിൽ തന്നെ കിടന്നുറങ്ങാൻ തോന്നുന്നുണ്ടെങ്കിൽ സൂക്ഷിക്കണം. ഇങ്ങനെ കിടക്ക വിട്ടെഴുന്നേൽക്കാനുള്ള മടി ജീവിതത്തെയാകെ താളം തെറ്റിക്കുന്ന അവസ്ഥയാണ് ക്ലിനോമാനിയ.എന്നാൽ മെഡിക്കലി ഇതൊരു ഔദ്യോഗിക രോഗമായി രേഖപ്പെടുത്തിയിട്ടില്ല. അതായത് ഡിഎസ്എം പോലുള്ള അന്താരാഷ്ട്ര മനശാസ്ത്ര മാനുവലുകളിൽ ഇതൊരു പ്രത്യേക രോഗമല്ലെങ്കിലും, വ്യക്തികൾ അനുഭവിക്കുന്ന കടുത്ത മാനസികാവസ്ഥയെ സൂചിപ്പിക്കാൻ ഈ പദം വ്യാപകമായി ഉപയോഗിക്കുന്നു.also read; ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്ന പഴം ഏതാണെന്ന് അറിയാമോ?മടിയും ക്ലിനോമാനിയയും തമ്മിൽ വളരെ വലിയ അന്തരമുണ്ട്. മടി തോന്നുമ്പോൾ ഒരാൾക്ക് വേണമെങ്കിൽ എഴുന്നേറ്റ് കാര്യങ്ങൾ ചെയ്യാം. എന്നാൽ ക്ലിനോമാനിയ ഉള്ള ഒരാൾക്ക് കിടക്കയിൽ നിന്നും മാറുന്നത് കടുത്ത മാനസിക ബുദ്ധിമുട്ടുകളും ആശങ്കകളും ഉണ്ടാക്കുന്നു. പുറംലോകത്തെ സമ്മർദ്ദങ്ങൾ, ദൈനംദിന ഉത്തരവാദിത്തങ്ങൾ, മാനസിക ആശങ്കകൾ എന്നിവ നേരിടാനുള്ള ഭയം കാരണമാണ് ഇത്തരം വ്യക്തികൾ കിടക്കയെ ഒരു ‘സുരക്ഷിത ഇടമായി’ കാണുന്നത്.കടുത്ത വിഷാദരോഗം, ആശങ്കയും കടുത്ത മാനസിക സമ്മർദ്ദം, ബേൺഔട്ട്, ക്രോണിക് ഫാറ്റിഗ് സിൻഡ്രോം, ഉറക്കമില്ലായ്മതുടങ്ങിയ ഗുരുതരമായ അവസ്ഥകളുടെ ഒരു പ്രധാന ലക്ഷണമായിട്ടാണ് ഇത് പ്രകടമാകുന്നതെന്ന് വിദഗ്ധർ പറയുന്നു.The post കിടക്ക വിട്ടെഴുന്നേൽക്കാൻ തോന്നാറില്ലേ ? മടിയെന്ന് പറഞ്ഞ് തള്ളല്ലേ, നിങ്ങൾക്ക് ക്ലിനോമാനിയ ആവാം appeared first on Kairali News | Kairali News Live.