റിയാദ്: വിദേശങ്ങളിൽ നിന്ന് തൊഴിലാളികളെ നിയമിക്കുന്നതിനായി സൗദി അറേബ്യയിൽ ലഭ്യമായിട്ടുള്ള മൂന്ന് പ്രധാന തരം തൊഴിൽ വിസകളെക്കുറിച്ച് ഖിവ പ്ലാറ്റ്‌ഫോം വിശദീകരിച്ചു. കരാറുകളുടെ സ്വഭാവവും ജോലിയുടെ കാലയളവും അനുസരിച്ചാണ് ഇവ തരംതിരിച്ചിരിക്കുന്നത്.പെർമനന്റ് വർക്ക് വിസ (Permanent work visas): വിദേശ തൊഴിലാളികളുമായി ദീർഘകാല കരാറുകളിൽ ഏർപ്പെടുന്നതിനായി അനുവദിക്കുന്ന സ്ഥിരം തൊഴിൽ വിസകളാണിവ.ടെംപററി വർക്ക് വിസ (Temporary work visa): മൂന്ന് മാസമോ അതിൽ കുറവോ കാലാവധിയുള്ള ഹ്രസ്വകാല കരാറുകൾക്കായി അനുവദിക്കുന്ന താൽക്കാലിക വിസകളാണിവ.ഹജ്ജ്, ഉംറ താൽക്കാലിക വിസ (Hajj and Umrah temporary work visas): ഹജ്ജ്, ഉംറ സീസണുകളിൽ മാത്രം ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി നീക്കിവെച്ചിട്ടുള്ള പ്രത്യേക വിസകളാണിവ. ഇവ മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പ്രത്യേക അംഗീകാരത്തോടെ മാത്രമാണ് അനുവദിക്കുക.The post സ്ഥിരം വിസയും താൽക്കാലിക വിസയും; സൗദിയിൽ നിലവിലുള്ള 3 തരം തൊഴിൽ വിസകൾ വ്യക്തമാക്കി ഖിവ appeared first on Arabian Malayali.