സൗദിയിൽ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യണമെങ്കിൽ സ്ഥാപനങ്ങൾ പാലിക്കേണ്ട 10 പ്രധാന വ്യവസ്ഥകൾ വ്യകത്മാക്കി മന്ത്രാലയം

Wait 5 sec.

റിയാദ്: സൗദി അറേബ്യക്ക് പുറത്തുനിന്ന് പുതിയ ജീവനക്കാരെ കൊണ്ടുവരുന്നതിനായി സ്ഥാപനങ്ങൾ പാലിക്കേണ്ട 10 കർശന വ്യവസ്ഥകൾ ഖിവ പ്ലാറ്റ്‌ഫോം ഓർമ്മിപ്പിച്ചു. വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് മുൻപായി കമ്പനികൾ ഈ യോഗ്യതകൾ പൂർത്തിയാക്കിയിരിക്കണം:സ്ഥാപനം സജീവമായിരിക്കണം: കമ്പനി നിലവിൽ കൃത്യമായി പ്രവർത്തിക്കുന്നതായിരിക്കണം.വർക്ക് പെർമിറ്റ് കാലാവധി: സ്ഥാപനത്തിന് കീഴിലുള്ള നിലവിലെ എല്ലാ ജീവനക്കാരുടെയും വർക്ക് പെർമിറ്റുകൾക്ക് സാധുത ഉണ്ടായിരിക്കണം.വാണിജ്യ രജിസ്ട്രേഷൻ (CR): കമേഴ്‌സ്യൽ രജിസ്‌ട്രേഷൻ നിർബന്ധമില്ലാത്ത പ്രത്യേക സ്ഥാപനങ്ങൾ ഒഴികെ ബാക്കിയെല്ലാ സ്ഥാപനങ്ങളുടെയും സി.ആർ (Commercial Registration) കാലാവധി ഉള്ളതായിരിക്കണം.നിതാഖാത് വിഭാഗം: സ്ഥാപനം നിതാഖാത് (Nitaqat) വ്യവസ്ഥ പ്രകാരം ‘മീഡിയം ഗ്രീൻ’ (Medium Green) കാറ്റഗറിയിലോ അതിന് മുകളിലോ ആയിരിക്കണം.വേതന സംരക്ഷണ നിയമം: വേതന സംരക്ഷണ നിയമം കൃത്യമായി പാലിച്ചിരിക്കണം, ഇതുമായി ബന്ധപ്പെട്ട് യാതൊരുവിധ ലംഘനങ്ങളും ഉണ്ടാകരുത്.സാമ്പത്തിക ക്രെഡിറ്റ്: ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷീർ, മുഖീം പ്ലാറ്റ്‌ഫോമുകളിൽ ബാങ്കിംഗ് സേവനങ്ങൾ വഴി ആവശ്യമായ തുക ക്രെഡിറ്റ് ബാലൻസായി നിലനിർത്തിയിരിക്കണം.സ്വയം വിലയിരുത്തൽ: 10-ഓ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങൾ വാർഷിക സ്വയം വിലയിരുത്തൽ പ്രക്രിയ (Self-Assessment) പൂർത്തിയാക്കിയിരിക്കണം.വർക്ക് ലൊക്കേഷൻ: ജീവനക്കാരുടെ ജോലിസ്ഥലം ഖിവ പ്ലാറ്റ്‌ഫോം വഴി കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.തൊഴിലുടമയുടെ പ്രായം: സ്പോൺസർക്ക് അല്ലെങ്കിൽ തൊഴിലുടമയ്ക്ക് കുറഞ്ഞത് 18 വയസ്സ് തികഞ്ഞിരിക്കണം.റിക്രൂട്ട്‌മെന്റ് ക്വാട്ട: ആവശ്യപ്പെടുന്ന വിസയുടെ തരം അനുസരിച്ച് സ്ഥാപനത്തിന് മതിയായ റിക്രൂട്ട്‌മെന്റ് ക്വാട്ട ലഭ്യമായിരിക്കണം.The post സൗദിയിൽ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യണമെങ്കിൽ സ്ഥാപനങ്ങൾ പാലിക്കേണ്ട 10 പ്രധാന വ്യവസ്ഥകൾ വ്യകത്മാക്കി മന്ത്രാലയം appeared first on Arabian Malayali.