ഷി​ഗെല്ലയിൽ ആശങ്ക; സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 167 കേസുകൾ

Wait 5 sec.

കേരളത്തിൽ ഷിഗെല്ല രോഗവ്യാപനം വർദ്ധിക്കുന്നു. സംസ്ഥാനത്തെ ജലാശയങ്ങളുടെ മലിനീകരണവും തദ്ദേശ സ്ഥാപനങ്ങളുടെ മാലിന്യ സംസ്കരണത്തിലെ പരാജയവുമാണ് രോഗവ്യാപനത്തിന് കാരണമായി ഉയരുന്ന പ്രധാന ആക്ഷേപം.​കേരളത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ഷിഗെല്ല കേസുകളിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഈ വർഷം ജൂൺ 17 വരെ 167 ഷിഗെല്ല കേസുകളും അഞ്ച് മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു . 2020ൽ വെറും 12 കേസുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്താണിത്. ജൂണിലെ ആദ്യ 15 ദിവസങ്ങളിൽ മാത്രം 4 മരണങ്ങളാണ് സംഭവിച്ചത്.​മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന ഷിഗെല്ല ബാക്ടീരിയ, പ്രധാനമായും അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളെയും പ്രതിരോധശേഷി കുറഞ്ഞവരെയുമാണ് ബാധിക്കുന്നത്. പനി, വയറുവേദന, രക്തത്തോടുകൂടിയ വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.also read; ദേ പിന്നേം മഴ; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്​സംസ്ഥാനത്തെ ഉയർന്ന ജനസാന്ദ്രതയും ജലാശയങ്ങളുടെ മലിനീകരണവുമാണ് ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത്. പൊതുജനാരോഗ്യം, ശുചിത്വം, മാലിന്യ സംസ്കരണം എന്നിവ ഉറപ്പാക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിൽ പരാജയപ്പെട്ടതാണ് ഇപ്പോഴത്തെ രോഗവ്യാപനത്തിന് പ്രധാന കാരണമെന്ന് ആരോഗ്യ വിദഗ്ധർ കുറ്റപ്പെടുത്തുന്നു.​കോവിഡ് കാലത്ത് വികസിപ്പിച്ച ആർ.ടി-പി.സി.ആർ പരിശോധനാ സംവിധാനങ്ങൾ നിലവിൽ രോഗനിർണ്ണയം വേഗത്തിലാക്കാൻ സഹായിക്കുന്നുണ്ടെങ്കിലും, രോഗത്തിന്റെ കാരണമായ ജലമലിനീകരണം തടയാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾ അനിവാര്യമാണ്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, വ്യക്തിശുചിത്വം പാലിക്കുക, ജലാശയങ്ങൾ മലിനമാകാതെ സംരക്ഷിക്കുക എന്നിവ മാത്രമാണ് ശിഗെല്ല രോഗത്തെ പ്രതിരോധിക്കാനുള്ള മാർഗ്ഗം.The post ഷി​ഗെല്ലയിൽ ആശങ്ക; സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 167 കേസുകൾ appeared first on Kairali News | Kairali News Live.