ഇന്ന് മലപ്പുറത്ത നിന്നും പുറത്ത് വന്ന ഒരു വീഡിയോ ഏറെ വൈറലായിരുന്നു. കുഞ്ഞനുജനെ ആക്രമിച്ച തെരുവ് നായയെ നേരിട്ട ഒരു ചേട്ടൻ്റെ വീഡിയോ. വീടിൻ്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അനുജനെ തെരുവ് നായ ആക്രമിച്ചപ്പോൾ വീടിൻ്റെ രണ്ടാം നിലയിൽ നിന്നും ചാടിയിറങ്ങി അനിയനെ സാഹസികമായി രക്ഷിക്കുകയായിരുന്നു ചേട്ടൻ.Also read: രാഷ്ട്രീയ പക; കൊല്ലത്ത് ആദിച്ചനല്ലൂരിൽ പഞ്ചായത്ത് സെക്രട്ടറി പഞ്ചായത്ത് പ്രസിഡന്റിന് ഔദ്യോഗിക വാഹനം നിഷേധിച്ചു, സൈക്കിളിൽ എത്തി പ്രതിഷേധിച്ച് പ്രസിഡന്റ്ചേട്ടനല്ലാതെ മറ്റാര് എന്നതടക്കമുള്ള നിരവധി കമൻ്റുകളാണ് പ്രചരിക്കുന്ന വീഡിയോകൾക്ക് താഴെ വരുന്നത്. വീടിൻ്റെ സി സി ടി വിയിൽ പതിഞ്ഞ ദൃശ്യമാണ് പ്രചരിക്കുന്നത്. നായയെ ഓടിക്കുകയും പിന്നീട് നായ തിരിച്ച് വരുകയും ചേട്ടനെ ആക്രമിക്കുകയുമായിരുന്നു.Also read: സമയത്തെ ചൊല്ലി തർക്കം; കോഴിക്കോട് വീണ്ടും സ്വകാര്യ ബസുകൾ കൂട്ടിയിടിപ്പിച്ചുഎന്നാലും വിട്ടുകൊടുക്കാതെ നായയുമായി ചേട്ടൻ ഏറ്റുമുട്ടുന്നതും വീഡിയോയിൽ കാണാം. പിന്നീട് റോഡിൽ ഇറങ്ങിയ നായ മറ്റൊരാളേയും ആക്രമിക്കുകയായിരുന്നു. വീഡിയോ വൈറലായതോടെ ചേട്ടന് നിരവധി പേരുടെ അഭിനന്ദനങ്ങളാണ് വരുന്നത്.The post എൻ്റെ ചെറുക്കനെ തൊടുന്നോടാ… പറന്നെത്തി കുഞ്ഞനുജനെ രക്ഷിച്ച് ചേട്ടൻ; വൈറലായി വീഡിയോ appeared first on Kairali News | Kairali News Live.