ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം; ജന്തർ മന്തറിൽ സമരം കടുപ്പിച്ച് സി.ജെ.പി, മോദിക്കെതിരെ കടുത്ത വിമർശനം

Wait 5 sec.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്‌കെയുടെ നേതൃത്വത്തിൽ ഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധം ശക്തമാകുന്നു. മന്ത്രിയെ സ്ഥാനത്ത് നിന്ന് നീക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട പ്രധാനമന്ത്രിയെന്ന വിലയിരുത്തലിന് വിധേയനാകുമെന്ന് ദീപ്‌കെ ആരോപിച്ചു.സി.ജെ.പി സംഘടിപ്പിക്കുന്ന രണ്ടാംഘട്ട സമരം ശനിയാഴ്ച ആരംഭിച്ചു. പ്രതിഷേധം ഞായറാഴ്ച വൈകിട്ട് അഞ്ചു വരെ തുടരാൻ അനുമതി തേടിയിരുന്നെങ്കിലും ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. സുപ്രീം കോടതി നിർദേശങ്ങൾ ചൂണ്ടിക്കാട്ടി സമരം അവസാനിപ്പിക്കാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും, ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടാണ് പ്രതിഷേധക്കാർ സ്വീകരിച്ചിരിക്കുന്നത്.പൊലീസിന്റെ മുന്നറിയിപ്പുകൾ അവഗണിച്ച് സമരവേദിയിൽ തുടരാൻ പ്രവർത്തകരോട് അഭിജിത് ദീപ്‌കെ ആഹ്വാനം ചെയ്തു. അറസ്റ്റ് ചെയ്യുകയോ ജയിലിലടക്കുകയോ ചെയ്താലും സമരം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ സ്ഥലത്ത് പ്രതിഷേധം തുടരാൻ നിയമപരമായ തടസമുണ്ടെങ്കിൽ മറ്റൊരു വേദി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ഒരു വ്യക്തിക്കെതിരായ പ്രതിഷേധമല്ലെന്നും, അതിന് രാഷ്ട്രീയവും ഭരണപരവുമായ ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുണ്ടെന്നും ദീപ്‌കെ ആരോപിച്ചു. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നാണ് സി.ജെ.പി നേതൃത്വത്തിന്റെ പ്രഖ്യാപനം.The post ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം; ജന്തർ മന്തറിൽ സമരം കടുപ്പിച്ച് സി.ജെ.പി, മോദിക്കെതിരെ കടുത്ത വിമർശനം appeared first on ഇവാർത്ത | Evartha.