കേപ് വെർദെ ഗോൾകീപ്പർ വൊസീഞ്ഞയ്ക്കു കിട്ടിയ കയ്യടി പ്രചോദനമായെടുത്താവണം ക്യുറസാവോ ഗോൾകീപ്പർ എലോയ് റൂം ഇന്നലെ മൈതാനത്തിറങ്ങിയത്. ഇരമ്പിയാർത്ത ഇക്വഡോർ അറ്റാക്കിനു മുന്നിൽ ഒന്നിനു പിറകെ ഒന്നായി 15 സേവുകൾ. ലോകകപ്പ് ചരിത്രത്തിൽ 90 മിനിറ്റ് സമയത്ത് ഒരു ഗോൾകീപ്പറുടെ ഏറ്റവും മികച്ച സ്റ്റാറ്റ്. There is no room for error എന്നു വിശേഷിപ്പിക്കാവുന്ന പ്രകടനം. ജർമനിക്കെതിരെ ആദ്യ മത്സരത്തിലും റൂം 8 സേവുകൾ നടത്തിയിരുന്നു. പക്ഷേ 7 -1 എന്ന സ്കോർ ലൈനിൽ ആ പ്രകടനം പക്ഷേ മുങ്ങിപ്പോയി.സ്പെയിനിനെതിരെ ഗോളില്ലാ സമനിലയോടെ കേപ് വെർദെയ്ക്കും വൊസീഞ്ഞയ്ക്കും കിട്ടിയ ഖ്യാതി ക്യുറസാവോയ്ക്കും റൂമിനും ആവേശമായിട്ടുണ്ടാവണം. ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ കന്നി ഗോൾ നേടിയ ക്യുറസാവോ ഇപ്പോഴിതാ ആദ്യ പോയിന്റും നേടിയിരിക്കുന്നു. 2015ൽ ക്യുറസാവോ കോച്ച് ആയിരുന്ന ഡച്ച് ഇതിഹാസം പാട്രിക് ക്ലൈവർട്ടിന്റെ ക്ഷണം സ്വീകരിച്ചാണ് നെതർലൻഡ്സിൽ ജനിച്ച എലോയ് റൂം ക്യുറസാവോയ്ക്കു വേണ്ടി കളിക്കാനെത്തിയത്. റൂമിന്റെ പാത പിന്തുടർന്ന് കൂടുതർ പേർ എത്തിയതോടെ ഒന്നര ലക്ഷം മാത്രം ജനസംഖ്യയുള്ള ക്യുറസാവോയിൽ നിന്ന് ഒരു ലോകകപ്പ് ടീം രൂപം കൊണ്ടു.Also read: തുടരെത്തുടരെ ഗോളുകൾ സൗദിക്കെതിരെ സ്പെയിനിൻ്റെ മുന്നേറ്റംഒരു പതിറ്റാണ്ടു നീണ്ട ആ യാത്രയിലുടനീളം ടീമിനൊപ്പമുണ്ടായിരുന്നയാളാണ് മുപ്പത്തിയേഴുകാരനായ റൂം. ക്യാപ്റ്റൻ ലിയാൻഡ്രോ ബകൂനയ്ക്കൊപ്പം രാജ്യത്തിനു വേണ്ടി കൂടുതൽ മത്സരങ്ങൾ കളിച്ച താരം. വൊസീഞ്ഞയും എലോയ് റൂമുമെല്ലാം അവരുടെ ടീമുകളുടെ ഗോൾകീപ്പർമാർ മാത്രമല്ല. ലോകഭൂപടത്തിൽ ആരുടെയും കണ്ണിൽപ്പെടാതെ തുടരുമായിരുന്ന ചെറുരാജ്യങ്ങളുടെ ആഗോള അംബാസഡർമാർ കൂടിയാണ്. അവരുടെ ഈ സ്വപ്നയാത്ര തുടരട്ടെ. അങ്ങനെ ലോകകപ്പ് കൂടുതൽ മനോഹരമാവട്ടെ!The post അവർ ഗോൾ കീപ്പിർമാർ മാത്രമായിരുന്നില്ല; ചെറുരാജ്യങ്ങളുടെ ആഗോള അംബാസഡർമാർ കൂടിയാണ് appeared first on Kairali News | Kairali News Live.